Asianet News MalayalamAsianet News Malayalam

വുമണ്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജീസ് ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

 2022 - 2024 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

WE Women Inclusion in Technology new office bearers
Author
Thiruvananthapuram, First Published May 19, 2022, 7:32 PM IST

കൊച്ചി:  കേരളത്തിലെ ഐ.ടി കമ്പനികളിലെ വനിതാ കൂട്ടായ്മയായ വീ (വുമണ്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജീസ്) 2022 - 2024 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിവറി ഗ്ലോബല്‍ സി.ഇ.ഒ ടീനാ ജയിംസിനെ പ്രസിഡന്റായും എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് സീനിയര്‍ ഡെലിവറി മാനേജര്‍ ജയ നായരെ സെക്രട്ടറിയായും ആര്‍.എം എഡ്യുക്കേഷന്‍ സൊല്യൂഷന്‍സ് സീനിയര്‍ ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) റാണി വിനോദിനെ ട്രഷററായും തെരഞ്ഞെടുത്തു.

എച്ച്.ഡി.എഫ്.സി സീനിയര്‍ വൈസ് പ്രസിഡന്റ് അരുണിമ ബി.എസ് (ചീഫ് മെന്റര്‍), ഒറാക്കിള്‍ സീനിയര്‍ മാനേജര്‍ എച്ച്.ആര്‍ ഡോ. സന്ധ്യ ശര്‍മ (വൈസ് പ്രസിഡന്റ്), മൈന്‍ഡ് കര്‍വ് പി.ഒ.എം ഷീബ ഷാജി (ജോയിന്‍ സെക്രട്ടറി), പി.ഐ.ടി സൊല്യൂഷന്‍സ് സീനിയര്‍ പ്രൊജക്ട് മാനേജര്‍ ആമിന സീനത്ത് (ജോയിന്‍ ട്രഷറര്‍), ടി.സി.എസ് പ്രൊജക്ട് ലീഡ് ജ്യോതി രാമസ്വാമി (വീ - ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ്), സാഫിന്‍ കസ്റ്റമര്‍ സക്‌സസ് ഡയറക്ടര്‍ സ്മിത നായര്‍ (വീ - മീഡിയ ആന്‍ഡ് പി.ആര്‍ കണ്‍സള്‍ട്ടന്റ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Follow Us:
Download App:
  • android
  • ios