Asianet News MalayalamAsianet News Malayalam

ക്ലബ് ഹൗസിന് സമാനമായ ഫീച്ചര്‍ ഇനി വാട്‌സ്ആപ്പിലും

വോയിസ് ചാറ്റ് ചെയ്യുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ നോട്ടിഫിക്കേഷൻ പോകും.

whatsapp launched new voice chat feature for groups joy
Author
First Published Nov 15, 2023, 6:05 PM IST

ക്ലബ് ഹൗസിലേതിന് സമാനമായ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വോയിസ് ചാറ്റ് ഫീച്ചറാണ് വാട്‌സ്ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഒരേ സമയം പരസ്പരം സംസാരിക്കാനായി ഗ്രൂപ്പ് വീഡിയോ കോളുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ പ്രകാരം ഗ്രൂപ്പിലുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വോയിസ് ചാറ്റ് ചെയ്യാമെന്നതാണ് പ്രത്യേകത.

വോയിസ് ചാറ്റ് ചെയ്യുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ നോട്ടിഫിക്കേഷൻ പോകും. പക്ഷേ കോള്‍ വരുന്നത് പോലെ റിങ് ചെയ്യില്ല. പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭിക്കുക. വേണമെങ്കില്‍ അതില്‍ ജോയിന്‍ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ സംഭാഷണങ്ങള്‍ കേട്ടിരിക്കാം. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രമാണതിന് കഴിയുക. ചാറ്റിങ്ങിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലെഫ്റ്റാകാനും ജോയിന്‍ ചെയ്യാനുമാകും. 33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. 33 അംഗങ്ങളില്‍ താഴെയുള്ള ഗ്രൂപ്പുകള്‍ക്ക് ഫീച്ചര്‍  ഉപയോഗപ്പെടുത്താനാകില്ല. വോയ്സ് ചാറ്റില്‍ ഇല്ലാത്ത ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചാറ്റ് ഹെഡറില്‍ നിന്നും കോള്‍ ടാബില്‍ നിന്നും വോയ്സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകള്‍ കാണാനാകും. വോയ്സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ചെറിയൊരു ബാനറായി വാട്‌സ്ആപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ കാണാനാകും.

വോയ്സ് ചാറ്റ് ആരംഭിക്കേണ്ട ഗ്രൂപ്പ് ചാറ്റ് ഓപ്പണ്‍ ചെയ്ത് സ്‌ക്രീനിന്റെ മുകളില്‍ വലത് കോണില്‍ പുതുതായി വന്ന ഐക്കണില്‍ ടാപ്പ് ചെയ്യണം. പോപ് അപ്പായി വരുന്ന വിന്‍ഡോയില്‍ 'സ്റ്റാര്‍ട്ട് വോയിസ് ചാറ്റ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വോയ്സ് ചാറ്റില്‍ ജോയിന്‍ ചെയ്യാനുള്ള ഇന്‍വിറ്റേഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു പുഷ് നോട്ടിഫിക്കേഷനായി ലഭിക്കും. സ്‌ക്രീനിന്റെ താഴെയുള്ള ബാനറില്‍ ആരാണ് വോയ്സ് ചാറ്റില്‍ ചേര്‍ന്നതെന്നും കാണാനാകും. റെഡ് ക്രോസ് ബട്ടണ്‍ ടാപ്പു ചെയ്താല്‍ വോയിസ് ചാറ്റില്‍ നിന്ന് ലെഫ്റ്റാകാം.

പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: പ്രതി പ്രവീണ്‍ പിടിയില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios