Asianet News MalayalamAsianet News Malayalam

International Women's Day 2024 : സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
 

international womens day 2024 tips for women's health
Author
First Published Mar 6, 2024, 10:05 PM IST

മാർച്ച് 8 നാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവബോധം വളർത്താനുള്ള ദിനമാണിത്.

വനിതാ ദിനത്തിൽ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.  സ്ത്രീകളുടെ മെച്ചപ്പെട്ട ജീവിത നിലവാരവും ദീർഘായുസ്സും പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദിവസം പ്രയോജനപ്പെടുത്താം.

വിവിധ ജീവിതശൈലി മാറ്റങ്ങളിലൂടെ സ്ത്രീകൾക്ക് അവരുടെ ദീർഘായുസ്സിനെയും ജീവിതനിലവാരത്തെയും ഗുണപരമായി സ്വാധീനിക്കാൻ കഴിയും. ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

സ്ത്രീകളുടെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

വ്യായാമം...

ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ തീവ്രതയുള്ള എയറോബിക് വ്യായാമം ശീലമാക്കുക. നടത്തം, നീന്തൽ, യോഗ തുടങ്ങിയ വ്യായാമങ്ങൾ ആർത്തവ വേദന കുറയ്ക്കുന്നതിനും മലബന്ധം തടയാനനും സഹായിക്കുംയ

സമീകൃതാഹാരം...

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

ധാരാളം വെള്ളം കുടിക്കുക...

ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിച്ച് നന്നായി ജലാംശം നിലനിർത്തുക. മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരിയായ ശാരീരിക പ്രവർത്തനങ്ങൾക്കും ജലാംശം നിർണായകമാണ്.

സമ്മർദ്ദം...

സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കുന്നതിനും മാനസികാരോ​ഗ്യത്തിനും യോ​ഗ, ശ്വസന വ്യായാമങ്ങൾ  എന്നിവ ശീലമാക്കുക. മെഡിറ്റേഷൻ, യോഗ, അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഉറക്കം...

രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സ്ഥിരവും ശാന്തവുമായ ഉറക്കം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

പുകവലി...

പുകവലി ഉപേക്ഷിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുകയും ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

സൺസ്‌ക്രീൻ ഉപയോ​ഗിക്കുക...

ചർമ്മ കാൻസറുകളുടെയും അകാല വാർദ്ധക്യത്തിൻ്റെയും സാധ്യത കുറയ്ക്കുന്നതിന് സൺസ്‌ക്രീൻ ഉപയോഗിക്കുക.  അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുക.

മുടികൊഴിച്ചിൽ അകറ്റാൻ തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ

 


 

Follow Us:
Download App:
  • android
  • ios