Asianet News MalayalamAsianet News Malayalam

ചൈനീസ് ബന്ധം മറച്ചുവച്ചു, ഈ ഇറ്റാലിയൻ കാർ കമ്പനി ഊരാക്കുടുക്കില്‍!

ഡിആർ ഓട്ടോമൊബൈൽസിന്റെ ചില കാർ മോഡലുകൾ യഥാർത്ഥത്തിൽ ചൈനയിൽ നിർമ്മിക്കപ്പെട്ടതാണോ എന്ന വിഷയത്തിൽ ഇറ്റാലിയൻ കോംപറ്റീഷൻ അതോറിറ്റിയുടെ (എജിസിഎം) നേതൃത്വത്തിലുള്ള ആന്റിട്രസ്റ്റ് അന്വേഷണം നേരിടുന്നതായിട്ടാണ് റിപ്പോർട്ടുകള്‍. 

Italian car brand DR Automobiles in trouble due to hidden relation with China prn
Author
First Published Oct 26, 2023, 11:30 AM IST

റ്റാലിയൻ വാഹന നിർമ്മാതാക്കളായ ഡിആർ ഓട്ടോമൊബൈൽസ് തങ്ങളുടെ ഡിആർ, ഇവിഒ ബ്രാൻഡഡ് വാഹനങ്ങൾ എവിടെയാണ് നിർമ്മിക്കുന്നതെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ട്. ഡിആർ ഓട്ടോമൊബൈൽസിന്റെ ചില കാർ മോഡലുകൾ യഥാർത്ഥത്തിൽ ചൈനയിൽ നിർമ്മിക്കപ്പെട്ടതാണോ എന്ന വിഷയത്തിൽ ഇറ്റാലിയൻ കോംപറ്റീഷൻ അതോറിറ്റിയുടെ (എജിസിഎം) നേതൃത്വത്തിലുള്ള ആന്റിട്രസ്റ്റ് അന്വേഷണം നേരിടുന്നതായിട്ടാണ് റിപ്പോർട്ടുകള്‍. കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പരസ്യ കാമ്പെയ്‌നുകളിലും ഈ വിവരം തെറ്റായി ചിത്രീകരിച്ചിരിക്കാമെന്ന് അതോറിറ്റി അറിയിച്ചതായി അന്താരാഷ്‍ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തെക്കൻ ഇറ്റാലിയൻ മേഖലയായ മോളിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിആർ ഓട്ടോമൊബൈൽസ്, ഇറ്റാലിയൻ വാഹന വിപണിയിലെ താരതമ്യേന ചെറിയ കാർ ബ്രാൻഡാണ്. കമ്പനി അതിന്റെ കോർപ്പറേറ്റ് വെബ്‌സൈറ്റിലും പരസ്യ കാമ്പെയ്‌നുകളിലും അതിന്റെ ചില മോഡലുകൾ നിർമ്മിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ തെറ്റായി പ്രതിനിധീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിആർ ഓട്ടോമൊബൈൽസ് വിൽക്കുന്ന ഡിആർ, ഇവിഒ ബ്രാൻഡഡ് മോഡലുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അന്വേഷണം. ഇറ്റലിയിൽ ഡിആര്‍ 1, ഡിആര്‍ 3 കൂപ്പെ എസ്‍യുവി, ഡിആര്‍ 4 എസ്‍യുവി, ഡിആര്‍ 5 എസ്‍യുവി തുടങ്ങിയ മോഡലുകളാണ് കമ്പനി വിൽക്കുന്നത്. DR6, DR7 പോലുള്ള വലിയ എസ്‌യുവികളും ഇത് വാഗ്ദാനം ചെയ്യുന്നു. ചെറി, ജെഎസി, ബിഎഐസി തുടങ്ങിയ ചൈനീസ് ബ്രാൻഡുകളുടെ വാഹനങ്ങളും കമ്പനി ഇറ്റലിയില്‍ അസംബിൾ ചെയ്യുന്നുമുണ്ട്. 

പാവങ്ങളുടെ കണ്ണീരൊപ്പണമെന്ന് മാരുതി, വാക്കുപാലിച്ച് സുസുക്കി! ഇതാ 40 കിമി മൈലേജുള്ള ആ സ്വിഫ്റ്റ്!

ചില സന്ദർഭങ്ങളിൽ, ഡിആർ ഓട്ടോമൊബൈൽസ് തങ്ങളുടെ വാഹനങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പ്രസക്തമായ വിവരങ്ങൾ ഒഴിവാക്കുന്നുവെന്നും അവ പൂർണ്ണമായും ഇറ്റലിയിൽ നിർമ്മിച്ചതാണെന്ന് പറയുന്നുവെന്നും അതേസമയം അവ ചൈനീസ് ഉൽപ്പാദനത്തിന്റെ വാഹനങ്ങളാണെന്ന് തോന്നുന്നുവെന്നും എജിഎം പറയുന്നു.  ഡിആർ ഓട്ടോമൊബൈൽസിന്റെയും മാതൃ കമ്പനിയായ ഡോണിംഗ്ടണിന്റെയും ആസ്ഥാനത്ത് എജിസിഎം, ഇറ്റാലിയൻ ടാക്സ് പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഇറ്റാലിയൻ ഓട്ടോമോട്ടീവ് മേഖലയിൽ ഡിആർ ഓട്ടോമൊബൈൽസ് ഒരു ചെറിയ കമ്പനിയാണെങ്കിലും 2023ൽ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 24,000 യൂണിറ്റുകൾ വിറ്റഴിച്ച് കമ്പനി മികച്ച വരുമാനം നേടി. 2022 ലെ ഇതേ സമയപരിധിയിലെ കണക്കുകളിൽ നിന്നുള്ള 48 ശതമാനം കുതിപ്പാണിത്. രണ്ട് ശതമാനം ആണ് ഇവയുടെ വിപണി വിഹിതം.

ചൈനീസ് വാഹനലോകം
അതേസമയം ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയാണ് ചൈന. വിദേശ വിപണികളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു പ്രധാന കേന്ദ്രം കൂടിയാണ് ചൈന. പല ചൈനീസ് വാഹന നിർമ്മാതാക്കളും വിദേശ വിപണികളിൽ, പ്രത്യേകിച്ച് യൂറോപ്പിൽ തങ്ങളുടെ വിപുലീകരണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. നിർമ്മാണ പ്രക്രിയകൾക്ക് രാജ്യത്ത് വിലകുറഞ്ഞതിനാൽ, ഈ മോഡലുകൾ പലപ്പോഴും വിദേശ വിപണികളിൽ വളരെ ആകർഷകമായ വിലയ്ക്ക് വിൽക്കുന്നു. മറ്റു പല ആഗോള കമ്പനികള്‍ക്കും പൊതുവെ നല്‍കാൻ കഴിയാത്ത വിലയാണിത്.

വില പ്രശ്‌നങ്ങൾ മാറ്റിനിർത്തിയാൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും ചൈന നിർമ്മിത കാറുകളെക്കുറിച്ച് ഒരു ധാരണയുണ്ട്. പ്രത്യേകിച്ച് യൂറോപ്പിൽ, ചൈനയിൽ നിർമ്മിച്ച കാറുകൾ ഇപ്പോഴും ആത്മവിശ്വാസത്തോടെ സ്വീകരിക്കപ്പെടുന്നില്ല എന്നതാണ് യാതാര്‍ത്ഥ്യം. പിന്നെ എന്തിനാണ് ഈ കാറുകൾ വിൽക്കുന്നത്? കുറഞ്ഞ വില മാത്രമാണ് അതിനുള്ള ഉത്തരം.
 

Follow Us:
Download App:
  • android
  • ios