Asianet News MalayalamAsianet News Malayalam

ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

ഐപിഎല്‍ ലേലത്തില്‍ അവര്‍ എപ്പോഴും ബാറ്റിംഗിന് ആണ് പ്രധാന്യം കൊടുക്കുന്നത്. അതോടെ ബൗളിംഗ് ദുര്‍ബലമാകും.

Aaron Finch Explains the reason for RCB's poor performance in IPL 2024
Author
First Published Apr 24, 2024, 5:01 PM IST

ബെംഗലൂരു: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. എട്ട് മത്സരങ്ങളില്‍ ഒരേ ഒരു ജയം മാത്രം നേടിയ ആര്‍സിബി രണ്ട് പോയന്‍റുമായി പോയന്‍റ് ടേബിളില്‍ അവസാന സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ പോലും ആര്‍സിബിക്ക് ഇനി ഒരു മത്സരം പോലും തോല്‍ക്കാതിരിക്കണം. എന്നാല്‍ പോലും നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള യഥാര്‍ത്ഥ കാരണം തുറന്നു പറയുകയാണ് ഓസ്ട്രേലിയന്‍ മുന്‍ നായകനും ആര്‍സിബിയുടെ മുന്‍ താരവുമായ ആരോണ്‍ ഫിഞ്ച്.

ലേല ടേബിളില്‍ നിന്നു തന്നെ ആര്‍സിബിയുടെ പ്രശ്നം തുടങ്ങുന്നുവെന്ന് ഫിഞ്ച് പറഞ്ഞു. ഐപിഎല്‍ ലേലത്തില്‍ അവര്‍ എപ്പോഴും ബാറ്റിംഗിന് ആണ് പ്രധാന്യം കൊടുക്കുന്നത്. അതോടെ ബൗളിംഗ് ദുര്‍ബലമാകും. സുനില്‍ നരെയ്നെ പോലൊരു ലോകോത്തര സ്പിന്നറുടെ അഭാവം അവര്‍ക്ക് എല്ലായ്പ്പോഴും ഉണ്ട്. ഇത് ഈ സീസണില്‍ കൊല്‍ക്കത്തെക്കതിരായ മത്സരത്തില്‍ തന്നെ വ്യക്തമായതാണ്.

'ഞങ്ങള്‍ ധനികർ, ദരിദ്രരാജ്യങ്ങളുടെ ലീഗില്‍ പോയി കളിക്കാറില്ല', ഗില്‍ക്രിസ്റ്റിനോട് സെവാഗ്

അതുപോലെ കളിക്കാരെ അവരുടെ ബാറ്റിംഗ് പൊസിഷന്‍ മാറ്റി മാറ്റി കളിപ്പിക്കുന്നതും അവരുടെ പ്രശ്നമാണ്. കാമറൂണ്‍ ഗ്രീന്‍ ആര്‍സിബിയില്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. അതല്ല അയാളുടെ യഥാര്‍ത്ഥ ബാറ്റിംഗ് പൊസിഷന്‍. ഓസ്ട്രേലിയന്‍ ടീമിലും അയാള്‍ മധ്യനിരയിലല്ല ബാറ്റ് ചെയ്യുന്നത്. ഇത്രയും തുക മുടക്കി സ്വന്തമാക്കിയ കളിക്കാരനെ ഒട്ടും യോജിക്കാത്ത പൊസിഷനില്‍ കളിപ്പിക്കുന്നത് അസാധാരണമാണ്. അയാളെപ്പോഴും ടോപ് ഓര്‍ഡറില്‍ കളിക്കുന്ന ബാറ്ററാണ്. എന്നിട്ട് അയാളോട് മധ്യനിരയില്‍ കളിച്ച് തെളിയിക്കാന്‍ പറഞ്ഞാല്‍ അത് എളുപ്പമല്ലെന്നും ഫിഞ്ച് വ്യക്തമാക്കി.

'നീ ഒരു മുംബൈ ബോയ് അല്ലെ, എന്നിട്ടാണോ'.., മുംബൈക്കെതിരെ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിനോട് ഗവാസ്കര്‍

റണ്‍വേട്ടയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ആര്‍സിബി സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ മാത്രമാണ് ഇതുവരെ ജയിച്ചത്. ചെന്നൈയോട് തോറ്റ് തുടങ്ങിയ ആര്‍സിബി രണ്ടാം മത്സരം ജയിച്ചശേഷം പിന്നീട് തുടര്‍ച്ചയായി ആറ് കളികളില്‍ പരാജയപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios