Asianet News MalayalamAsianet News Malayalam

'നീ ഒരു മുംബൈ ബോയ് അല്ലെ, എന്നിട്ടാണോ'.., മുംബൈക്കെതിരെ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിനോട് ഗവാസ്കര്‍

മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ ഇക്കാര്യത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞതുമില്ല. മുംബൈക്കെതിരെ കളിക്കുമ്പോള്‍ മാത്രം എന്താണ് ഇത്ര മികവ് കാട്ടുന്നത് എന്നായിരുന്നു ഗവാസ്കറുടെ ചോദ്യം.

 

And you are a Mumbai boy, why you score these hundreds against them asks Sunil Gavaskar to Yashasvi Jaiswal
Author
First Published Apr 23, 2024, 6:52 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ മിന്നും സെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്സ്വാൾ ഫോമിലേക്ക് മടങ്ങിയെത്തി. ഈ സീസണില്‍ ആദ്യ ഏഴ് കളികളിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന യശസ്വിയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും ക്യാപ്റ്റൻ സഞ്ജു സാംസണ്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത യശസ്വി എട്ടാം മത്സരത്തില്‍ സെഞ്ചുറിയുമായി ടീമിന്‍റെ വിജയശില്‍പിയായി.

60 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന യശസ്വി ഒമ്പത് ബൗണ്ടറിയും ഏഴ് സിക്സും പറത്തി. ഐപിഎല്ലില്‍ മുംബൈക്കെതിരെ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഇന്നലെ യശസ്വി സ്വന്തമാക്കി. ഐപിഎല്ലിലെ രണ്ടാം സെഞ്ചുറി നേടിയ യശസ്വിയുടെ ആദ്യ സെഞ്ചുറിയും മുംബൈക്കെതിരെ ആയിരുന്നു. മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ ഇക്കാര്യത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞതുമില്ല. മുംബൈക്കെതിരെ കളിക്കുമ്പോള്‍ മാത്രം എന്താണ് ഇത്ര മികവ് കാട്ടുന്നത് എന്നായിരുന്നു ഗവാസ്കറുടെ ചോദ്യം. ഇരുവരുടെയും സംഭാഷണം ഇങ്ങനെയായിരുന്നു.

അവന്‍ ഈഗോ ഇല്ലാത്ത കളിക്കാരൻ; സഞ്ജുവിനെ വാഴ്ത്തി ഓസീസ് മുന്‍ നായകന്‍

ഗവാസ്കർ: യശസ്വി, സുനില്‍ ഗവാസ്കര്‍ ആണ്, ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ ഇത് നിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. നീ ഒരു മുംബൈ ബോയ് അല്ലെ, എന്നിട്ടാണോ നീ അവര്‍ക്കെതിരെ ഇങ്ങനെ സെഞ്ചുറി അടിക്കുന്നത്, നിനക്ക് മുംബൈക്കെതിരെ അടിക്കുന്നതിന് പകരം മറ്റേതെങ്കിലും ടീമിനെതിരെ സെഞ്ചുറി അടിച്ചൂകൂടെ.

ജയ്സ്വാള്‍: അങ്ങനെ ഒന്നുമില്ല, എല്ലാ ടീമുകള്‍ക്കെതിരെയും മികച്ച പ്രകടനം നടത്താനാണ് എല്ലായ്പ്പോഴും ശ്രമിക്കാറുള്ളത്. പക്ഷെ ചില ദിവസം കഠിനമായിരിക്കും, ചിലപ്പോള്‍ എളുപ്പത്തില്‍ സ്കോര്‍ ചെയ്യാനാകും. ഞാന്‍ എന്‍റെ കളി കളിക്കുന്നു, അത്രയേയുള്ളു, അല്ലാതെ എന്‍റെ മനസില്‍ മറ്റൊന്നുമില്ല.

ഇന്നലത്തെ സെഞ്ചുറിയോടെ സീസണില്‍ എട്ട് കളികളില്‍ 225 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 22-ാം സ്ഥാനത്താണ് യശസ്വിയിപ്പോള്‍. സെഞ്ചുറിയോടെ ഫോമിലേക്ക് മടങ്ങിയെത്തിയ യശസ്വി രാജസ്ഥാന് മാത്രമല്ല, ഇന്ത്യൻ ടീമിനും ആശ്വാസകരമായ കാര്യമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറാകുമെന്ന് കരുതുന്ന യശസ്വി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സടിച്ചശേഷമാണ് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios