Asianet News MalayalamAsianet News Malayalam

സഞ്ജുവും ഡക്ക്! ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമംഗങ്ങള്‍ക്ക് രാശിയില്ല; കാണാം സഞ്ജുവിന്റെ വിക്കറ്റ് പറത്തിയ പന്ത്

ലോകകപ്പ് ടീമിലിടം നേടിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ബൗള്‍ഡായത് ആരാധകര്‍ക്കും നിരാശയുണ്ടാക്കി.

watch video sanju samson bowled in a unplayble delivery aginst srh
Author
First Published May 2, 2024, 9:58 PM IST

ഹൈദരാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയത് പിന്നാലെ നിരാശപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച സഞ്ജു നേരിട്ട മൂന്നാം പന്തില്‍ തന്നെ പുറത്തായി. റണ്‍സൊന്നും താരത്തിന് സാധിച്ചില്ല. ഭുവനേശ്വര്‍ ഓവറിലെ ഓപ്പണിംഗ് ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു മടങ്ങുന്നത്. ഭുവിയുടെ ഇന്‍സ്വിങറിന് സഞ്ജുവിന് മറുപടി ഉണ്ടായിരുന്നില്ല. മിഡില്‍ സ്റ്റംപും പിഴുതുകൊണ്ട് ആ പന്ത് പറന്നത്.

ഈ ഐപിഎഎല്ലില്‍ ആദ്യമായിട്ടാണ് സഞ്ജു റണ്‍സൊന്നുമെടുക്കാതെ പുറത്താവുന്നത്. എന്നാല്‍ ലോകകപ്പ് ടീമിലിടം നേടിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ബൗള്‍ഡായത് ആരാധകര്‍ക്കും നിരാശയുണ്ടാക്കി. എന്നാല്‍ ഏതൊരു ബാറ്ററും പരാജയപ്പെടുമായിരുന്ന പന്തായിരുന്നു അത്. വീഡിയോ കാണാം...

അതേസമയം, ലോകകപ്പ് ടീം പ്രഖ്യാപിച്ച ശേഷം ടീമില്‍ ഉള്‍പ്പെട്ട മിക്കവാറും താരങ്ങള്‍ നിരാശപ്പെടുത്തുകയാണുണ്ടായത്. സഞ്ജു മാത്രമല്ല ഇക്കൂട്ടത്തില്‍. ഇന്ന് യൂസ്‌വേന്ദ്ര ചാഹല്‍ വേണ്ടുവോളം അടിമേടിച്ചിരുന്നു. നാല് ഓവറില്‍ 62 റണ്‍സാണ് താരം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ച ശിവം ദുബെയും രവീന്ദ്ര ജഡേജയും നിരാശപ്പെടുത്തിയിരുന്നു.

ഹാര്‍ദ്ദിക്കിനെ പോലെ ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ജഡേജ നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. മൂന്നോവര്‍ പന്തെറിഞ്ഞ ജഡേജ 22 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. സീസണിലാദ്യമായി ചെന്നൈക്കായി പന്തെറിഞ്ഞ ശിവം ദുബെ ആകട്ടെ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ജോണി ബെയര്‍‌സ്റ്റോയെ മടക്കി ഞെട്ടിച്ചെങ്കിലും പിന്നീട് 14 റണ്‍സ് വഴങ്ങി. ലോകകപ്പ് ടീമിലെ മൂന്നാം പേസറായ അര്‍ഷ്ദീപ് സിംഗാകട്ടെ നാലോവര്‍ എറിഞ്ഞ് 52 റണ്‍സ് വഴങ്ങി.

കോലിയുടെ സ്‌ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് രോഹിത്തിന്റെ പരിഹാസചിരി; മറുപടി പറഞ്ഞ് അഗാര്‍ക്കര്‍

ലോകകപ്പ് ടീം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നടന്ന മത്സരത്തിലാണ് രോഹിത്തും ഹാര്‍ദ്ദിക്കും സൂര്യകുമാറുമെല്ലാം നിരാശ സമ്മാനിച്ചത്. ലോകകപ്പ് ടീമില്‍ ഇടം നഷ്ടമായ കെ എല്‍ രാഹുലിന്റെ ലഖ്‌നൗവിനെതിരെ രോഹിത് അഞ്ച് പന്തില്‍ നാലു റണ്ണുമായി മടങ്ങിയപ്പോള്‍ നന്നായി തുടങ്ങിയ സൂര്യകുമാര്‍ ആറ് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിനായകട്ടെ ക്രീസില്‍ ഒരു പന്തിന്റെ ആയുസെ ഉണ്ടായിരുന്നുള്ളു.

Follow Us:
Download App:
  • android
  • ios