Asianet News MalayalamAsianet News Malayalam

കേദാറിന് പകരക്കാരന്‍ പന്താകുമോ; ആരാധകരുടെ കാത്തിരിപ്പ് നീളും

പകരക്കാരനെ തിടുക്കത്തിൽ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിൽ ബിസിസിഐയും സെലക്ടര്‍മാരും. ഐപിഎല്ലിനിടെ ജാദവിനേറ്റ പരിക്ക് വൈകാതെ ഭേദമാകുമെന്നാണ് നിഗമനം. 

ICC World Cup 2019 Kedar Jadhav injury updates
Author
Mumbai, First Published May 10, 2019, 9:35 AM IST

മുംബൈ: ലോകകപ്പ് ടീമിൽ കേദാര്‍ ജാദവിന് പകരക്കാരനെ തിടുക്കത്തിൽ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിൽ ബിസിസിഐയും സെലക്ടര്‍മാരും. ഐപിഎല്ലിനിടെ ജാദവിനേറ്റ പരിക്ക് വൈകാതെ ഭേദമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. പഞ്ചാബിനെതിരായ ചെന്നൈയുടെ മത്സരത്തിനിടെ പരിക്കേറ്റ ജാദവ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

ഈ മാസം 23നാണ് ലോകകപ്പിനുള്ള അന്തിമ ടീം പട്ടിക ഐസിസിക്ക് കൈമാറേണ്ടത്. ജാദവിന് കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായാൽ ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, ഇഷാന്ത് ശര്‍മ്മ, നവ്ദീപ് സൈനി, അക്ഷര്‍ പട്ടേൽ എന്നിവരിലൊരാള്‍ ലോകകപ്പ് ടീമിലെത്തും. ഈ മാസം 22നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

പഞ്ചാബിനെതിരായ മത്സരത്തിന്റെ പതിനാലാം ഓവറില്‍ ഫീല്‍ഡിംഗിനിടെയാണ് കേദാറിന് പരിക്കേറ്റത്. രവീന്ദ്ര ജഡേജയുടെ ഓവര്‍ ത്രോ ബൗണ്ടറി കടക്കുന്നത് തടയാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു കേദാറിന് പരിക്കേറ്റത്. ഈ സീസണില്‍ ചെന്നൈക്കായി കാര്യമായി തിളങ്ങാന്‍ കേദാറിനായിരുന്നില്ല. 12 ഇന്നിംഗ്സുകളില്‍ നിന്ന് 162 റണ്‍സ് മാത്രമാണ് ചെന്നൈക്കായി നേടിയത്.

Follow Us:
Download App:
  • android
  • ios