Asianet News MalayalamAsianet News Malayalam

രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് മുംബൈ; ടീമില്‍ മൂന്ന് മാറ്റങ്ങൾ; രാജസ്ഥാന്‍ ടീമിലും ഒരു മാറ്റം

തോറ്റു തുടങ്ങിയ മുംബൈ സീസണില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. മൂന്ന് ജയവും നാല് തോല്‍വിയുമായി പോയന്‍റ് ടേബിളില്‍ ആറാം സ്ഥാനത്ത്.

 

Rajasthan Royals vs Mumbai Indians Live Updates Mumbai Indians won the toss and choose to bat
Author
First Published Apr 22, 2024, 7:11 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അവസാന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മുംബൈ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ആകാശ് മധ്‌വാളും റൊമാരിയോ ഷെപ്പേര്‍ഡും ശ്രേയസ് ഗോപാലും പുറത്തായപ്പോള്‍ നെഹാല്‍ വധേരയും പിയൂഷ് ചൗളയും പ്ലേയിംഗ് ഇലവനിലെത്തി. നുവാന്‍ തുഷാര ഇംപാക്ട് പ്ലേയറായി പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. രാജസ്ഥാന്‍ ടീമില്‍ കുല്‍ദീപ് സെന്നിന് പകരം സന്ദീപ് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തി.

ജോസ് ബട്‌ലറുടെയും റിയാന്‍ പരാഗിന്‍റെയും മിന്നും ഫോമിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. എന്നാല്‍ ഫോം കണ്ടെത്താനാകാതെ വലയുകയാണ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറലും.  ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തിന്‍റെ തലപ്പൊക്കത്തിലിറങ്ങുന്ന സഞ്ജുവിന്‍റെ എവേ മത്സരത്തില്‍ മുംബൈയെ മുട്ടുകുത്തിച്ചിരുന്നു. അന്ന് 6 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. മുംബൈയെ125ന് എറിഞ്ഞിട്ട രാജസ്ഥാന് ബൗളര്‍മാരോട് പകരം വീട്ടാന്‍ കൂടിയാണ് മുംബൈ ഇന്നിറങ്ങുന്നത്.

ഐപിഎല്ലില്‍ റിഷഭ് പന്തിനും ഡല്‍ഹി ക്യാപിറ്റല്‍സിനും ഇരുട്ടടി; ഓസീസ് സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തോറ്റു തുടങ്ങിയ മുംബൈ സീസണില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. മൂന്ന് ജയവും നാല് തോല്‍വിയുമായി പോയന്‍റ് ടേബിളില്‍ ആറാം സ്ഥാനത്ത്. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും അടങ്ങുന്ന ബാറ്റിംഗ് നിര മിന്നും ഫോമില്‍. എന്നാല്‍ വാലറ്റത്ത് സ്‌കോര്‍ ഉയര്‍ത്താന്‍ മുംബൈക്ക് ആകുന്നില്ല. ബുമ്രയും ജെറാള്‍ഡ് കോട്‌സെയും നയിക്കുന്ന പേസ് നിരയിലാണ് പ്രതീക്ഷ. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനാകാത്തതാണ് വെല്ലുവിളി.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചാഹല്‍.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവൻ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാല്‍ വധേര, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സെ, പിയൂഷ് ചൗള, ജസ്പ്രീത് ബുമ്ര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios