Asianet News MalayalamAsianet News Malayalam

ആദ്യ പന്തിലെ ഹെഡ് പോയി, പക്ഷെ ശിഖര്‍ ധവാന്‍റെ ഭീമാബദ്ധത്തില്‍ പഞ്ചാബിന് നഷ്ടമായത് 21 റണ്‍സ്

റിവ്യു എടുക്കാമായിരുന്നിട്ടും ധവാന്‍ അത് വേണ്ടെന്ന് വെച്ചു. പിന്നീട് റീപ്ലേകളില്‍ പന്ത് ഹെഡിന്‍റെ ബാറ്റിലുരസിയിരുന്നുവെന്ന് വ്യക്തമായതോടെ ധവാന്‍റെ മുഖത്ത് നിരാശ പടര്‍ന്നു.

SRH Opener Travis Head Gets Lifeline Off 1st Ball of Kagiso Rabad Vs PBKS in IPL 2024
Author
First Published Apr 9, 2024, 10:00 PM IST

മുല്ലന്‍പൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റെടുത്തിട്ടും അത് തിരിച്ചറിയാതെ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. റബാഡയുടെ ആദ്യ പന്തില്‍ തന്നെ ഹെഡിന്‍റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ കൈയിലൊതുക്കിയതിന് പിന്നാലെ റബാഡയും ഫീല്‍ഡര്‍മാരും ക്യാച്ചിനായി ഉച്ചത്തില്‍ അപ്പീല്‍ ചെയ്തു.

എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചില്ല. റിവ്യു എടുക്കാമായിരുന്നിട്ടും ധവാന്‍ അത് വേണ്ടെന്ന് വെച്ചു. പിന്നീട് റീപ്ലേകളില്‍ പന്ത് ഹെഡിന്‍റെ ബാറ്റിലുരസിയിരുന്നുവെന്ന് വ്യക്തമായതോടെ ധവാന്‍റെ മുഖത്ത് നിരാശ പടര്‍ന്നു. ആദ്യ പന്തില്‍ പുറത്താവേണ്ടിയിരുന്ന ഹെഡ് പിന്നീട് 14 പന്തുകള്‍ കൂടി നേരിട്ട് 15 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി. അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ സിക്സിന് ശ്രമിച്ച ഹെഡിനെ മിഡോഫില്‍ നിന്ന് പുറകിലേക്ക് ഓടി ധവാന്‍ തന്നെയാണ് കൈയിലൊതുക്കിയത്. അതേ ഓവറില്‍ മാര്‍ക്രത്തെയും(0) മടക്കി അര്‍ഷ്ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഹൈദാരാബാദ് തകര്‍ച്ചയിലേക്ക് വീണു.

ടി20 ലോകകപ്പ് പ്ലേയിംഗ് ഇലവനിൽ ഹാർദ്ദിക്കിന് ഇടമില്ല, പകരം മറ്റൊരു താരത്തെ തെരഞ്ഞെടുത്ത് വെങ്കിടേഷ് പ്രസാദ്

പ്രതീക്ഷ നല്‍കിയ അഭിഷേക് ശര്‍മയെ(16) സാം കറനും മടക്കിയതോടെ 39-3ലേക്ക് വീണ ഹൈദരാബാദിനെ ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോളും തകര്‍ത്തടിച്ച നിതീഷ് റെഡ്ഡിയാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 37 പന്തില്‍ 64 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ അബ്ദുള്‍ സമദ് 25 റണ്‍സുമായി പിന്തുണ നല്‍കി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് നാലു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ 30 റണ്‍സിനും സാം കറന്‍ 41 റണ്‍സിനും രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios