Asianet News MalayalamAsianet News Malayalam

സഞ്ജുവിനെ വീഴ്ത്തി നരെയ്‌ന്റെ മാസ് എന്‍ട്രി! കോലിയുടെ ഓറഞ്ച് ക്യാപ് സേഫല്ല; പിന്നില്‍ പരാഗ്, നേട്ടം ബട്‌ലര്‍

ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ബട്‌ലര്‍ നിലവില്‍ 250 റണ്‍സുമായി എട്ടാം സ്ഥാനത്താണ്. ആറ് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്.

sunil narine on third position and ipl 2024 orange cap updation
Author
First Published Apr 17, 2024, 9:01 AM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ സെഞ്ചുറിയോടെ റണ്‍വേട്ടക്കാരില്‍ വന്‍ കുതിപ്പ് നടത്തി രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍. 60 പന്തില്‍ 107 റണ്‍സുമായി ബട്‌ലര്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. ബട്‌ലറുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ അവസാന പന്തില്‍ രാജസ്ഥാന്‍ അവിശ്വസീന ജയം സ്വന്തമാക്കിയിരുന്നു. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ബട്‌ലര്‍ നിലവില്‍ 250 റണ്‍സുമായി എട്ടാം സ്ഥാനത്താണ്. ആറ് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്.

അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടുരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 20 പന്തില്‍ 42 റണ്‍സ് നേടിയതോടെ കോലിയുടെ ആകെ സമ്പാദ്യം 361 റണ്‍സായി. ഏഴ് മത്സരങ്ങളാണ് ആര്‍സിബി മുന്‍ ക്യാപ്റ്റന്‍ കളിച്ചത്. 72.20 ശരാശരിയുണ്ട് കോലിക്ക്. സ്‌ട്രൈക്ക് റേറ്റ് 147.34. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്റെ റിയാന്‍ പരാഗാണ്. 318 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം. കൊല്‍ക്കത്തക്കെതിരെ 34 റണ്‍സെടുത്താണ് പരാഗ് പുറത്തായത്. 63.60 ശരാശരിയിലാണ് പരാഗിന്റെ നേട്ടം. സ്‌ട്രൈക്ക് റേറ്റ് 161.42. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ നരെയ്ന്‍ 276 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ടെന്നുള്ളതാണ് ആശ്ചര്യപ്പെടുന്നതുന്ന കാര്യം. സ്പിന്നറായ നരെയ്‌ന്റെ പേര് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയെടുത്താല്‍ ആദ്യ പത്തില്‍ പോലും കാണില്ല. ഏഴ് വിക്കറ്റാണ് ഇതുവരെയുള്ള സമ്പാദ്യം.  എന്നാല്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതുണ്ട് താരം. രാജസ്ഥാനെതിരെ 109 റണ്‍സ് നേടിയതോടെയാണ് നരെയ്ന്‍ മൂന്നാമതെത്തിയത്. കൊല്‍ക്കത്തക്കെതിരെ 12 റണ്‍സിന് പുറത്തായി സഞ്ജു സാംസണ്‍ നരെയ്നൊപ്പമുണ്ട്. മലയാളി താരത്തിനും 276 റണ്‍സാണുള്ളത്. 155.05 സ്‌ട്രൈക്ക് റേറ്റിലും 55.20 ശരാശരിയിലുമാണ് സഞ്ജുവിന്റെ നേട്ടം. എന്നാല്‍ നരെയ്നേക്കാള്‍ ഒരു ഇന്നിംഗ്സ് കൂടുതല്‍ സഞ്ജു കളിച്ചിട്ടുണ്ട്. സ്ട്രൈക്ക് റേറ്റിലും പിന്നില്‍. ഇതുതന്നെയാണ് കൊല്‍ക്കത്ത താരത്തെ മൂന്നാമതെത്തിച്ചത്.

ചത്താലും വിടില്ലെടാ! ഒന്നാം സ്ഥാനം ഭദ്രമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്; അവസരം നഷ്ടമാക്കി കൊല്‍ക്കത്ത

261 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ചാമതെങ്കില്‍ 255 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. ആര്‍സിബിക്കെതിരെ 31 ബോളില്‍ 67 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്‍ നില മെച്ചപ്പെടുത്തിയിരുന്നു. സീസണിലാകെ ആറ് മത്സരങ്ങളില്‍ 253 റണ്‍സുമായി താരം ഏഴാം സ്ഥാനത്തെത്തി. പിന്നില്‍ ജോസ് ബട്‌ലര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെയാണ് ഒമ്പതാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ 242 റണ്‍സാണ് ദുബെ നേടിയത്. ആര്‍സിബിക്കെതിരെ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (41 പന്തില്‍ 102) അഞ്ച് ഇന്നിംഗ്‌സില്‍ ആകെ 235 റണ്‍സുമായി പത്താം സ്ഥാനത്ത് നില്‍ക്കുന്നു.

Follow Us:
Download App:
  • android
  • ios