റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി  ഓപ്പണറായി കളിക്കുന്ന താരം റണ്‍സ് നേടുന്നുണ്ടെങ്കിലും വേഗത പോരായിരുന്നുവെന്നായിരുന്നു ക്രിക്കറ്റ് ആരാധകരുടെ വാദം.

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് മുമ്പ് വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വലിയ ചര്‍ച്ചയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി ഓപ്പണറായി കളിക്കുന്ന താരം റണ്‍സ് നേടുന്നുണ്ടെങ്കിലും വേഗത പോരായിരുന്നുവെന്നായിരുന്നു ക്രിക്കറ്റ് ആരാധകരുടെ വാദം. ഇതിനിടെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ടീം ലോകകപ്പിനുള്ള ഇലവന്‍ പ്രവചിച്ചപ്പോള്‍ കോലിയെ ഒഴിവാക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോള്‍ കോലിയുടെ പേരും അതിലുണ്ടായിരുന്നു. താരത്തെ ഒഴിവാക്കിയുള്ള ടീം സെലക്റ്റര്‍മാര്‍ക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. ഇന്ന് ടീം തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനവും നടന്നു. അതിലും കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് ചോദ്യവന്നു. രോഹിത്തിനോടായിരുന്നു ചോദ്യം. എന്നാല്‍ ഒരു പരിഹാസചിരി മാത്രമായിരുന്നു രോഹിത്തിന്റെ മറുപടി. ചോദ്യത്തിനുള്ള മറുപടി ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ നല്‍കിയത്.

ടി20 ലോകകപ്പില്‍ സഞ്ജുവിന്റെ റോള്‍ വ്യക്തമാക്കി അഗാര്‍ക്കര്‍! കൂടെ പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നുള്ള സൂചനയും

ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നാണ് രോഹിത് അഗാര്‍ക്കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''നമ്മളത് ചര്‍ച്ച ചെയ്യേണ്ട കാര്യമേയില്ല. അദ്ദേഹം മികച്ച ഫോമിലാണ്, സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. പരിചയസമ്പത്തുകൊണ്ട് ഏറെ ചെയ്യാന്‍ സാധിക്കും. കോലിക്കും ഇപ്പോഴും ഫീല്‍ഡര്‍മാര്‍ക്കിടയില്‍ വിടവ് കണ്ടെത്തി കളിക്കാന്‍ സാധിക്കുന്നുണ്ട്. മാത്രമല്ല, ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്.'' അഗാര്‍ക്കര്‍ പറഞ്ഞു. എന്തായാലും രോഹിത്തിന്റെ മറുപടി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ട്രാവലിംഗ് റിസേര്‍വ്‌സ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.