Asianet News MalayalamAsianet News Malayalam

അന്ന് പ്രഭാസിന്റെ ഡാര്‍ലിംഗ്, പുത്തൻ ചിത്രവുമായി അതേ പേരില്‍ ഹനുമാന്റെ നിര്‍മാതാക്കള്‍

ഇനി പുതിയ ഡാര്‍ലിംഗ്.

Hanu Man producers new film announcement out hrk
Author
First Published Apr 19, 2024, 4:06 PM IST

രാജ്യമൊട്ടാകെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ഹനുമാൻ. കെ  നിരഞ്‍ജൻ റെഡ്ഡി ആണ് ചിത്രം നിര്‍മിച്ചത്. കെ നിരഞ്‍ജൻ റെഡ്ഡിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡാര്‍ലിംഗ് എന്നാണ് പേരിട്ടിരിക്കുന്നത്.

പ്രഭാസ് നായകനായ ഒരു ഹിറ്റ് ചിത്രമായ ഡാര്‍ലിംഗ് പ്രേക്ഷകരുടെ മനസില്‍ എന്നും നിലനില്‍ക്കുന്ന ഒന്നാണ്. അതേ പേരില്‍ വീണ്ടും ഒരു ചിത്രം നഭാ നടേഷും പ്രിയദര്‍ശിയും പ്രധാന വേഷങ്ങളില‍ായി എത്തുമ്പോള്‍ അതിനും ഒരു കൗതുകമുണ്ട്. പ്രണയത്തിനും ചിരിക്കും പ്രാധാന്യം നല്‍കിയിട്ടുളള ചിത്രമായിരിക്കും ഡാര്‍ലിംഗ്. സംവിധാനം നിര്‍വഹിക്കുന്നത് അശ്വിൻ റാമാണ്.

വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് ഹനുമാൻ.  തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിരുന്നു. ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു തേജ സജ്ജ നായകനായ ഹനുമാൻ പ്രദര്‍ശനത്തിനെത്തിയത്.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: 2004ല്‍ നേടിയത് 50 കോടി, ടിക്കറ്റ് വില്‍പനയില്‍ 2024ലും ഞെട്ടിച്ച് വിജയ്‍യുടെ ഗില്ലി, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios