Asianet News MalayalamAsianet News Malayalam

ട്യൂബ് ലൈറ്റില്‍ ഷാരൂഖും സല്‍മാനും

Kabir Khan confirms Shah Rukh Khans presence in Salmans Tubelight
Author
First Published Jan 31, 2017, 9:25 AM IST

മുംബൈ: ഏക് ഥാ ടൈഗറിന്റെയും ബജ്‌റംഗി ഭായ്ജാനിന്‍റെയും സംവിധായകനായ കബീര്‍ ഖാന്‍ സല്‍മാന്‍ ഖാനുവേണ്ടി ഒരുക്കുന്ന ട്യൂബ്‌ലൈറ്റ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും. 15 വര്‍ഷത്തിന് ശേഷമാണ് സല്‍മാനും ഷാരൂഖും ഒരു ചിത്രത്തില്‍ പ്രമുഖ കഥാപാത്രങ്ങളായി എത്തുന്നത്. നേരത്തെ സല്‍മാന്‍ ഷാറൂഖിനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ മുഖം കാണിച്ചിരുന്നു.

ഇരുവരും ഒന്നിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഷാരൂഖ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിങ്ങള്‍ ഇങ്ങനെയൊരു കാര്യം ചിത്രത്തിന്റെ നിര്‍മാതാക്കളോട് ചോദിക്കൂ. അവര്‍ നിങ്ങളോടത് വ്യക്തമാക്കും& എന്നാണ് അദ്ദേഹം പറഞ്ഞത്. സല്‍മാനും കബീറും ചേര്‍ന്നാണ് ട്യൂബ്‌ലൈറ്റ് നിര്‍മിക്കുന്നത്.

ഇപ്പോള്‍ സംവിധായകന്‍ കബീര്‍ ഖാന്‍ തന്നെയാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ട്യൂബ്‌ലൈറ്റില്‍ ഷാരൂഖും ഉണ്ടാവും. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ വേഷത്തേപ്പറ്റി കൂടുതല്‍ പറയാനാവില്ലെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍  മാന്ത്രികനായാവും ഷാരൂഖ് അഭിനയിക്കുക എന്നാണ് പുതിയ വാര്‍ത്ത. 

Follow Us:
Download App:
  • android
  • ios