Asianet News MalayalamAsianet News Malayalam

പൈനാപ്പിള്‍ കേക്ക് സൂപ്പറല്ലേ, ഉണ്ടാക്കി നോക്കൂന്നേ...

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പൈനാപ്പിള്‍ കേക്ക്. രുചികരമായി പൈനാപ്പിള്‍ കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
 

how prepare pineapple cake
Author
Trivandrum, First Published Oct 2, 2019, 3:06 PM IST

വേണ്ട ചേരുവകൾ...

പൈനാപ്പിള്‍ ചെറുതായി മുറിച്ചെടുത്തത്                    500 ഗ്രാം
കോഴിമുട്ടയുടെ വെള്ള                                                       6 എണ്ണം
പഞ്ചസാര                                                                               ഒരു കപ്പ്
കോഴിമുട്ടയുടെ മഞ്ഞ                                                        6 എണ്ണത്തിന്റേത്
അണ്ടിപ്പരിപ്പ് പൊടിച്ചത്                                                    അരക്കപ്പ്
മൈദ                                                                                       രണ്ടരക്കപ്പ്
ബേക്കിങ് പൗഡര്‍                                                              ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്                                                                                          അര ടീസ്പൂണ്‍
വാനില എസന്‍സ്                                                             1 ടേബിള്‍ സ്പൂണ്‍
ഐസിങ് ഷുഗര്‍                                                                   3 കപ്പ്
ബട്ടർ                                                                                      2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം കോഴിമുട്ടയുടെ വെള്ളയില്‍ കുറച്ച് കുറച്ചായി പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.. 

മറ്റൊരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ ചേര്‍ത്തടിച്ച് മയം വരുത്തുക ഇതിലേക്ക് കോഴിമുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്തിളക്കണം.

തുടര്‍ന്ന് പൊടിയായരിഞ്ഞ പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസെന്‍സ് എന്നിവ ഈ മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

 ഇതിലേക്ക് മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. 

നേരത്തെ തയ്യാറാക്കി വച്ച കോഴിമുട്ടയുടെ വെള്ള ഇതിലേക്ക് നന്നായി ചേര്‍ക്കുക. കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ മൂന്നിലോരു ഭാഗത്തിലേക്ക് ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. 

ചൂടാറിയതിന് ശേഷം ക്രീം ചീസ് ഫ്രോസ്റ്റ് ചെയ്തെടുക്കാം. വേണമെങ്കിൽ ചെറി ഉപയോ​ഗിച്ച് അലങ്കരിക്കാവുന്നതാണ്.
 

Follow Us:
Download App:
  • android
  • ios