Asianet News MalayalamAsianet News Malayalam

മെസിയെ സഹപരിശീലകനാക്കി അര്‍ജന്‍റീന; ബൊളിവീയക്കെതിരായ മത്സരം ഡഗ് ഔട്ടിലിരുന്ന് കണ്ടത് ഇങ്ങനെ

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇക്വഡോറിനെതിരായ മത്സരത്തിനിടെയാണ് മെസിക്ക് നേരിയ പരിക്കേറ്റത്. മെസിയുടെ ഫ്രീ കിക്ക് ഗോളിലാണ് ഇക്വഡോറിനെതിരെ അര്‍ജന്‍റിന ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് വിജയത്തുടക്കമിട്ടത്.

Lionel Messi becomes Asst. Coach of Argentina in WC qualifier vs Bolivia gkc
Author
First Published Sep 15, 2023, 5:01 PM IST

ലാപാസ്: അടുത്ത ലോകകപ്പില്‍ അര്‍ജന്‍റീന കുപ്പായത്തില്‍ ലിയോണല്‍ മെസിയുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ക്കിടെ സൂപ്പര്‍ താരത്തെ സഹ പരിശീലകനാക്കി അര്‍ജന്‍റീന. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കഴിഞ്ഞ ദിവസം നടന്ന ബൊളീവിയക്കെതിരായ മത്സരത്തിലാണ് മെസി അര്‍ജന്‍റീനയുടെ സഹപരിശീലകന്‍റെ റോളിലെത്തിയത്.

നേരിയ പരിക്കുള്ള മെസി ബൊളീവിയക്കെതിരായ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനിലോ അര്‍ജന്‍റീന ടീമിലോ ഉണ്ടായിരുന്നില്ല. എന്നിട്ടും മെസി എങ്ങനെയാണ് അര്‍ജന്‍റീനയുടെ ഡഗ് ഔട്ടിലിരുന്ന് മത്സരം കണ്ടതെന്ന അന്വേഷണമാണ് പുതിയ വെളിപ്പെടുത്തലിന് പിന്നില്‍. ഡഗ് ഔട്ടിലിരുന്ന് മത്സരം കാണാന്‍ സൗകര്യമൊരുക്കാനായി ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് എന്നാണ് മെസിയുടെ പേരിനു നേരെ അര്‍ജന്‍റീന ടീം മാനേജ്മെന്‍റ് എഴുതിയത്.

ഫിഫ നിയമപ്രകാരം ടീമിലുള്ള കളിക്കാര്‍ക്കോ സപ്പോര്‍ട്ട് സ്റ്റാഫിനോ മാത്രമെ ഡഗ് ഔട്ടിലിരുന്ന് മത്സരം കാണാന്‍ അനുമതിയുള്ളു. ഈ സാഹചര്യത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ഫിഫയുടെ അനുമതി തേടുകയോ ചെയ്യാതെ മെസിയെ അസിസ്റ്റന്‍റ് കോച്ച് ആക്കി മത്സരം കാണാന്‍ സൗകര്യമൊരുക്കുകയായിരുന്നു അര്‍ജന്‍റീന.

സ്റ്റിമാക്കിന്‍റെ ലിസ്റ്റ് വെട്ടി, പക്ഷെ ഛേത്രി തന്നെ നയിക്കും, ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമായി

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇക്വഡോറിനെതിരായ മത്സരത്തിനിടെയാണ് മെസിക്ക് നേരിയ പരിക്കേറ്റത്. മെസിയുടെ ഫ്രീ കിക്ക് ഗോളിലാണ് ഇക്വഡോറിനെതിരെ അര്‍ജന്‍റിന ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് വിജയത്തുടക്കമിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ ബൊളീവിയയിലെ ലാപാസില്‍ നടന്ന രണ്ടാം മത്സരത്തില്‍ മെസിയുടെ അഭാവത്തിലും എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്‍റീന ജയിച്ചത്.

കളിക്കാര്‍ക്ക് ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഗ്രൗണ്ടില്‍ അര്‍ജന്‍റീന ആധികാരിക ജയം നേടിയത് കാണാന്‍ മെസി ഡഗ് ഔട്ടില്‍ തന്നെയുണ്ടായിരുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്‍റര്‍ മയാമിക്കായാണ് മെസി ഇപ്പോള്‍ കളിക്കുന്നത്. മെസിയെത്തിയശേഷം തോല്‍വി അറഞ്ഞിട്ടില്ലാത് മയാമി കഴിഞ്ഞ ദിവസം മെസിയുടെ അഭാവത്തിലും കന്‍സാസ് സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios