Asianet News MalayalamAsianet News Malayalam

മെസി-നെയ്മര്‍-സുവാരസ് ത്രയം ഒരിക്കല്‍ കൂടി? ഇന്റര്‍ മയാമി ഉടമ ബെക്കാമുമായി ചര്‍ച്ച നടത്തി ബ്രസീലിയന്‍ താരം

ലോകത്തിലെ ഏറ്റവും അപകടകരമായ മുന്നേറ്റ നിരയായി അന്ന് അറിയപ്പെട്ടു. പിന്നീട് മൂന്ന് പേരും വ്യത്യസ്ത ക്ലബ്ബുകളിലേക്ക് കൂടുമാറി.

reports says neymar may join with messi and suarez in inter miami
Author
First Published Apr 2, 2024, 11:27 PM IST

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ എം എസ് എന്‍ ത്രയം വീണ്ടും അവതരിക്കുമോ. നെയ്മര്‍ മയാമിയിലെത്തി ഡേവിഡ് ബെക്കാമിനെ കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. മെസി - സുവാരസ് - നെയ്മര്‍ ത്രയം വീണ്ടും ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കാത്ത ഫുട്‌ബോള്‍ ആരാധകരുണ്ടാകില്ല. ബാഴ്സലോണയില്‍ 2014 മുതല്‍ മൂന്ന് സീസണുകളിലായിരുന്നു എം എസ് എന്‍ ത്രയം കളിച്ചിരുന്നത്. ക്ലബിനായി 108 കളിയില്‍ ഒരുമിച്ചിറങ്ങിയ മൂന്ന് പേരും ചേര്‍ന്ന് 363 ഗോളുകള്‍ നേടി. 

ലോകത്തിലെ ഏറ്റവും അപകടകരമായ മുന്നേറ്റ നിരയായി അന്ന് അറിയപ്പെട്ടു. പിന്നീട് മൂന്ന് പേരും വ്യത്യസ്ത ക്ലബ്ബുകളിലേക്ക് കൂടുമാറി. മെസിയും നെയ്മറും പിഎസ്ജിയില്‍ ഒരുമിച്ചെങ്കിലും സുവാരസ് എത്തിയില്ല. നിലവില്‍ അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയും യുറഗ്വായ് താരം സുവാരസും ഇന്റര്‍ മയാമിയില്‍ കളിക്കുന്നുണ്ട്. നെയ്മറും കൂടിയെത്തിയാല്‍ വിഖ്യാതമായ എം എസ് എന്‍ ത്രയം വീണ്ടും ഒരുമിക്കും.

ഇന്റയര്‍ മയാമിയുടെ സഹ ഉടമ ഡേവിഡ് ബെക്കാമിനെ നെയ്മര്‍ നേരില്‍ കണ്ടതോടെയാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചകള്‍ തുടങ്ങിയത്. മയാമിയിലെത്തിയ നെയ്മറിനൊപ്പമുള്ള ഫോട്ടോ ബെക്കാം പുറത്തുവിടുകയും ചെയ്തു. പിഎസ്ജി വിട്ട നെയ്മര്‍ സൗദി ക്ലബായ അല്‍ ഹിലാലിന് ഒപ്പമാണുള്ളത്. നെയ്മര്‍ ഏറെ കാലമായി പരിക്കിന്റെ പിടിയില്‍ പെട്ട് വിശ്രമത്തിലാണ്. അതിനിടെയാണ് നെയ്മര്‍ മയാമിയിലെത്തിയത്. 

ഹാര്‍ദിക്കിനെ വെറുക്കരുതേ..! സോഷ്യല്‍ മീഡിയയില്‍ സഹതാപ തരംഗം; മുംബൈ ക്യാപ്റ്റന് പിന്തുണയേറുന്നു

മെസിക്കൊപ്പം കളിച്ചു വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് നെയ്മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എം എസ് എന്‍ ത്രയത്തെ മയാമിയില്‍ അവതരിപ്പിക്കാന്‍ ഇന്റര്‍ മയാമി ക്ലബിനും താല്‍പര്യമുണ്ട്. ഈ സീസണോടെ നെയ്മര്‍ സൗദി ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. ഫുട്‌ബോള്‍ ആരാധകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ എന്ന് കാത്തിരുന്ന് കാണാം.

Follow Us:
Download App:
  • android
  • ios