ഹാര്‍ദിക്കിന് നേരെയുള്ള വെറുപ്പെല്ലാം അലിഞ്ഞില്ലാതാവുന്നതാണ് എക്‌സില്‍ കാണുന്നത്. #DontHateHardik ഹാഷ് ടാഗ് എക്‌സില്‍ ട്രന്‍ഡിംഗാണിപ്പോള്‍.

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കൂവലും പരിഹാസവുമുണ്ടായിരുന്നു. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസിനെത്തിയപ്പോള്‍ തുടങ്ങിയതാണ് താരത്തിനെതിരായ കൂവല്‍. ടോസ് സമയത്ത്, ഹാര്‍ദിക്കിനെ അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ പേരെടുത്ത് പറഞ്ഞപ്പോള്‍ രോഹിത്... രോഹിത്... ചാന്റുകള്‍ ഗ്യാലറിയില്‍ മുഴങ്ങിയിരുന്നു. അതിന് മുമ്പുള്ള രണ്ട് മത്സരങ്ങളിലും ഹാര്‍ദിക്കിന് കൂവലുണ്ടായിരുന്നു.

എന്നാലിപ്പോള്‍ ഹാര്‍ദിക്കിന് നേരെയുള്ള വെറുപ്പെല്ലാം അലിഞ്ഞില്ലാതാവുന്നതാണ് എക്‌സില്‍ കാണുന്നത്. #DontHateHardik ഹാഷ് ടാഗ് എക്‌സില്‍ ട്രന്‍ഡിംഗാണിപ്പോള്‍. ഈ ഹാഷ് ടാഗില്‍ അല്ലെങ്കില്‍ കൂടി ഹാര്‍ദിക്കിനെ പിന്തുണച്ച് മുംബൈ ഇന്ത്യന്‍സും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഡഗ് ഔട്ടിലിരിക്കുന്ന ഹാര്‍ദിക്കിനെ മുന്‍ താരം അമ്പാട്ടി റായുഡു പുറത്തുതട്ടി ആശ്വസിപ്പിക്കുന്ന വീഡിയോയാണ് മുംബൈ ഇന്ത്യന്‍സ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയും ചില പോസ്റ്റുകളും വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ താരത്തിനെതിരെ കൂവല്‍ തുടര്‍ന്നപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇടപ്പെട്ടിരുന്നു. വാംഖഡെയിലെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ഹാര്‍ദിക്കിനെ കൂവിയപ്പോള്‍ അടങ്ങിയിരിക്കാന്‍ പറയുകയായിരുന്നു രോഹിത്. ടോസ് സമയത്ത് തുടങ്ങിയ കൂവല്‍ ബാറ്റിംഗിനെത്തിയപ്പോഴും പിന്നീട് ഫീല്‍ഡ് ചെയ്തപ്പോഴും തുടരുകയായിരുന്നു.

ടോസ് സമയത്ത്, മുംബൈയിലെ കാണികളോട് അല്‍പം മര്യാദ കാട്ടൂവെന്നും മുംബൈ നായകന് വലിയൊരു കൈയടി കൊടുക്കൂവെന്നും മഞ്ജരേക്കര്‍ പറഞ്ഞപ്പോഴും കാണികള്‍ കൂവല്‍ ആവര്‍ത്തിക്കുകയായിരുന്നു. ടോസിനുശേഷം ജിയോ സിനിമയില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞത് ഒരു ഹോം ക്യാപ്റ്റനെ കാണികള്‍ ഇങ്ങനെ കൂവുന്നത് കാണുന്നത് ആദ്യമായി കാണുകയാണെന്നായിരുന്നു. കാണികളുടെ കൂവലിനോട് കൃത്രിമ ചിരിയോടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം.