Gold price Today: ആഭരണം എടുക്കാനാണോ? രണ്ടുവട്ടം ഉയർന്ന് സ്വർണവില; നിരക്ക് ഇങ്ങനെ
ഉറ്റുനോക്കി സ്വർണാഭരണ പ്രേമികൾ. വൈകുന്നേരം സ്വർണവില വീണ്ടും ഉയർന്നു. ഒറ്റദിവസംകൊണ്ട് 600 രൂപയുടെ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഉയർന്നു. രാവിലെ 200 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും വില വർധിച്ചിരിക്കുകയാണ്. 320 രൂപയാണ് വീണ്ടും കൂടിയത്. ആകെ 520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 42520 രൂപയായി.
സെപ്റ്റംബർ 26 മുതൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. തുടർന്ന് 10 ദിവസംകൊണ്ട് 2040 രൂപയാണ് ഒരു പവന് കുറഞ്ഞത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കായിരുന്നു സ്വർണവില എത്തിയത്. എന്നാൽ ഇന്നലെ മുതൽ സ്വർണവില ഉയരുകയാണ്. ഇന്നലെ 80 രൂപയും ഇന്ന് 520 രൂപയും ഉയർന്നതോടെ രണ്ട് ദിവസംകൊണ്ട് 600 രൂപയാണ് വർദ്ധിച്ചത്.
ALSO READ: 'പതഞ്ജലിയുടെ വിപണന തന്ത്രം ഇനി ഫലിക്കില്ല'; കോള്‍ഗേറ്റ് സിഇഒയുടെ വെളിപ്പെടുത്തൽ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5315 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4393 രൂപയുമാണ്. വെള്ളിയുടെ വില രാവിലെ ഉയർന്നിരുന്നു. പിന്നീട് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ
ഒക്ടോബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ
ഒക്ടോബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ
ഒക്ടോബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ
ഒക്ടോബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,000 രൂപ
ഒക്ടോബർ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഒക്ടോബർ 7 (ഉച്ചയ്ക്ക്) - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 42,520 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം