ആഗോള കുത്തകകള്‍ കാര്യമായി കൈവക്കാത്ത ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതായിരുന്നു പതഞ്ജലിയുടെ വിപണന തന്ത്രം. പതഞ്ജലിയുടെ വരവ് കാരണം തങ്ങളും ആയുര്‍വേദ ഉല്‍പ്പന്നങ്ങളിലേക്ക് പ്രവേശിക്കേണ്ടി വന്നു

യോഗ ഗുരു ബാബാ രാംദേവിന്‍റെ പതഞ്ജലിയുടെ വിപണിയിലേക്കുള്ള പെട്ടെന്നുള്ള വരവും അവര്‍ ഉണ്ടാക്കിയ സ്വാധീനവും ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പതിനായിരം കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയെന്ന നേട്ടം ചുരുങ്ങിയ കാലയളവിനുള്ളിലാണ് കമ്പനി കൈവരിച്ചത്. അതു വരെ ആഗോള കുത്തകകള്‍ കാര്യമായി കൈവക്കാത്ത ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതായിരുന്നു പതഞ്ജലിയുടെ വിപണന തന്ത്രം. പതഞ്ജലിയുടെ വരവ് കാരണം തങ്ങളും ആയുര്‍വേദ ഉല്‍പ്പന്നങ്ങളിലേക്ക് പ്രവേശിക്കേണ്ടി വന്നുവെന്ന കോള്‍ഗേറ്റ് പാമോലീവ് എംഡി നോയല്‍ വാലസിന്‍റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. 

ALSO READ: 'തലയെ തലവനാക്കി' മുകേഷ് അംബാനി; ലക്ഷ്യം വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ

ദന്തകാന്തി എന്ന പേരില്‍ പതഞ്ജലിയുടെ ടൂത്ത് പേസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ അത് വിപണിയില്‍ വലിയ ചലനമുണ്ടാക്കി. ഉപഭോക്താക്കള്‍ ധാരാളം പേര്‍ ആയുര്‍വേദ ഉല്‍പ്പന്നമെന്ന നിലയ്ക്ക് ദന്തകാന്തി വാങ്ങാന്‍ തുടങ്ങിയപ്പോള്‍ സമാന രീതിയിലുള്ള ടൂത്ത്പേസ്റ്റ് വേദശക്തി എന്ന പേരില്‍ തങ്ങള്‍ക്കും അവതരിപ്പിക്കേണ്ടി വന്നുവെന്ന് നോയല്‍ വാലസ് പറയുന്നു. കോടികള്‍ മുടക്കി ഗവേഷണം നടത്തി ശാസ്ത്രീയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്ന തങ്ങള്‍ക്ക് ആയുര്‍വേദ ഉല്‍പ്പന്നം നിര്‍മിക്കേണ്ടി വന്നു. 30 ദശലക്ഷം സാംപിളുകള്‍ 2019ലെ കുംഭമേളയോടനുബന്ധിച്ച് വിതരണം ചെയ്തു. ഹിന്ദുസ്ഥാന്‍ ലിവറിന് അവരുടെ ആയുഷ് ബ്രാന്‍റിലുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുതിയ രീതിയില്‍ വിപണിയിലെത്തിക്കേണ്ടി വന്നുവെന്നും കോള്‍ഗേറ്റ് എംഡി പറയുന്നു.

എന്നാല്‍ കാര്യങ്ങള്‍ മാറി മറിയുകയാണെന്നും ഒന്നര വര്‍ഷം മുമ്പ് 9.5 ശതമാനം വളര്‍ച്ച ഉണ്ടായിരുന്ന നാച്ചുറല്‍സ് വിഭാഗത്തിലുള്ള ഉള്‍പ്പന്നങ്ങളില്‍ ഇപ്പോള്‍ കാര്യമായ വളര്‍ച്ചയില്ലെന്നുമാണ് വിലയിരുത്തല്‍. ശാസ്ത്രീയമായ ഉല്‍പ്പന്നങ്ങളിലേക്ക് ആളുകള്‍ തിരിച്ചുവരുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ കോള്‍ഗേറ്റ് ആണ് വിപണിയുടെ 48 ശതമാനം വിപണി വിഹിതം കൈകാര്യം ചെയ്യുന്നത്. പതഞ്ജലിയുടെ വിപണി 11 ശതമാനവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം