Asianet News MalayalamAsianet News Malayalam

'അമ്പമ്പോ അമ്പതിനായിരം'; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം! നിരക്ക് ഉയരാനുള്ള കാരണം ഇതാണ്

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് ഉയർന്നു. മൂന്ന് ദിവസംകൊണ്ട് 1400 രൂപയുടെ വർധനയാണ് സംഭവിച്ചിരിക്കുന്നത്. 

Gold Rate Today 29 03 2024
Author
First Published Mar 29, 2024, 10:33 AM IST

തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ സ്വർണവില. പവന് 1040 രൂപ വർദ്ധിച്ച് സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയർന്നു. ആദ്യമായാണ് പവൻ 50,000 കടക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണ വില 2,234 ഡോളറാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,400  രൂപയാണ്. 

മൂന്ന് ദിവസംകൊണ്ട് 1,400 രൂപയുടെ വർധനയാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6,300 രൂപയായി. രൂപയുടെ വിനിമയ നിരക്ക് 83.37 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്.

മുപ്പതിനായിരത്തോളം രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ 10 വർഷംകൊണ്ട് സ്വര്ണത്തിനുണ്ടായിരിക്കുന്നത്. 2015 ൽ അന്താരാഷ്ട്ര സ്വർണ്ണവില 1.300 ഡോളറിലും, പവൻ വില 21,200 രൂപയിലു൦ ആയിരുന്നു. ഇന്നത് 2234 ഡോളറിലും, ഒരു പവൻ സ്വർണ്ണവില 50,400 രൂപയിലും എത്തി നിൽക്കുന്നു. 

വിവാഹ വിപണിയിലെ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു പവൻ സ്വർണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി ഹാൾമാർക്കിങ് ചാർജസ് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. 

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച് 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാർച്ച് 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാർച്ച് 7 : ഒരു പവൻ സ്വർണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 48,080 രൂപ
മാർച്ച് 8 : ഒരു പവൻ സ്വർണത്തിന് 120 രൂപ വര്‍ധിച്ചു. വിപണി വില 48,200 രൂപ
മാർച്ച് 9 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 48,600 രൂപ
മാർച്ച് 10 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 11 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 12 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 13 :  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 14 :  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 48,480 രൂപ
മാർച്ച് 15 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 16 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 17 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 18 :  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 19 :  ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 48,640 രൂപ
മാർച്ച് 20 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,640 രൂപ
മാർച്ച് 21 :  ഒരു പവൻ സ്വർണത്തിന് 800 രൂപ ഉയർന്നു.  വിപണി വില 49,440 രൂപ
മാർച്ച് 22 :  ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 49,080 രൂപ
മാർച്ച് 23 :  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 49,000 രൂപ
മാർച്ച് 24 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു.  വിപണി വില 49,000 രൂപ
മാർച്ച് 25 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു.  വിപണി വില 49,000 രൂപ
മാർച്ച് 26 :  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 48,920 രൂപ
മാർച്ച് 27 :  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു . വിപണി വില 49,080 രൂപ
മാർച്ച് 28 :  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു . വിപണി വില 49,360 രൂപ

Follow Us:
Download App:
  • android
  • ios