Asianet News MalayalamAsianet News Malayalam

സൂര്യാഘാതത്തിന് സാധ്യത; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്...

സൂര്യാഘാതവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം ചൂട് കനക്കുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കുകയെന്നത് തന്നെയാണ്. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും

few things to care about sun stroke and its symptoms
Author
Trivandrum, First Published Mar 1, 2019, 4:27 PM IST

ഓരോ ദിവസവും കൂടി വരുന്ന ചൂടില്‍ കിടന്ന് വെന്തുരുകുകയാണ് കേരളം. സമീപകാലത്തെ ഏറ്റവും ശക്തമായ വേനലായിരിക്കും വരാനിരിക്കുന്നത് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇതിനിടെ സൂര്യഘാതത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രണവും കൊണ്ടുവന്നു. 

സൂര്യാഘാതവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം ചൂട് കനക്കുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കുകയെന്നത് തന്നെയാണ്. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ഈ മണിക്കൂറുകളില്‍ പുറം ജോലികളിലേര്‍പ്പെടുകയോ, റോഡിലൂടെ നടക്കുകയോ ഒക്കെ ചെയ്യുന്നത് അല്‍പം കരുതി വേണം. 

അതുപോലെ തന്നെ ഈ സമയങ്ങളില്‍ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുന്നതും നല്ലതാണ്. രണ്ട് നേരം കുളിക്കുന്നതും, ചൂട് കൂടിയ ഇടങ്ങളില്‍ ജവിക്കുന്നവരാണെങ്കില്‍ ഇടയ്ക്കിടെ തണുത്ത വെള്ളമുപയോഗിച്ച് ദേഹം കഴുകുന്നതും സൂര്യാഘാതത്തെ ചെറുക്കും. ശരീരം വല്ലാതെ വരളുന്നുവെന്ന് തോന്നിയാല്‍ വസ്ത്രത്തിന് മുകളിലും വെള്ളം തൂവാം. 

few things to care about sun stroke and its symptoms

കൊടിയ ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഈ സമയത്തെ അമിത മദ്യപാനവും അപകടമാണ്. പകരം ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇടയ്ക്കിടെ കുറേശ്ശെയായി വേണം വെള്ളം കുടിക്കാന്‍. വസ്ത്രം ധരിക്കുമ്പോള്‍ ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ വസ്ത്രം തെരഞ്ഞെടുക്കുക. ഇതും ഒരു പരിധി വരെ ചൂടിന്റെ പ്രശ്‌നങ്ങള്‍ ചെറുക്കും. 

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍...

1. ശക്തമായ തലവേദന.
2. ക്ഷീണവും തലക്കനവും.
3. എത്ര ചൂടനുഭവപ്പെടുമ്പോഴും വിയര്‍ക്കാതിരിക്കുക.
4. ചര്‍മ്മം ചുവന്ന് പഴുത്തിരിക്കുന്നത്.
5. സന്ധികളില്‍ ബലക്കുറവും വേദനയും.
6. ക്ഷീണവും ഛര്‍ദ്ദിയും.
7. ഹൃദയസ്പന്ദനത്തിലെ വ്യതിയാനങ്ങള്‍.
8. ശ്വസനപ്രശ്‌നങ്ങള്‍.

Follow Us:
Download App:
  • android
  • ios