Asianet News MalayalamAsianet News Malayalam

യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ; ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ..?

സുഗന്ധമുള്ള സോപ്പുകൾ ഉപയോ​ഗിച്ച് യോനി കഴുകുന്നത് ഒഴിവാക്കുക. ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ തന്നെ വീര്യം കുറഞ്ഞ സോപ്പുകൾ ഉപയോ​ഗിക്കണമെന്നാണ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ യൂറോഗൈനക്കോളജി കൺസൾട്ടന്റായ ഡോ. സുസി എൽനെയിൽ പറയുന്നത്.
 

Keeping your vagina clean and healthy
Author
Trivandrum, First Published Nov 4, 2019, 8:16 PM IST

സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഭാ​ഗമാണ് വജൈന അഥവാ യോനി. യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്. യോനിയുടെ സ്വാഭാവിക വൃത്തി രീതികളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇത് യോനിയാരോഗ്യത്തെ ബാധിക്കും. യോനിയുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

യോനി അല്ലെങ്കിൽ വജൈന എന്ന വാക്ക് പറയുമ്പോൾ, നിങ്ങൾ യഥാർത്ഥത്തിൽ സംസാരിക്കുന്നത് വൾവയെക്കുറിച്ചാണ്. സ്ത്രീകളുടെ ബാഹ്യ ജനിതക അവയവമാണ് ഭഗം ( vulva). സ്ത്രീ ലൈംഗികാവയവത്തെ പൂർണമായും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുവെങ്കിലും ശാസ്ത്രീയമായി ഈ പദം സ്ത്രീകളുടെ ബാഹ്യ ലൈംഗികഭാഗങ്ങളെ മാത്രം സൂചിപ്പിക്കുന്നു. 

രണ്ട്...

യോനിവൃത്തിയായി സൂക്ഷിക്കാൻ നിരവധി സോപ്പുകൾ ഇന്ന് വിപണിയിലുണ്ട്. സുഗന്ധമുള്ള സോപ്പുകൾ ഉപയോ​ഗിച്ച് യോനി കഴുകുന്നത് ഒഴിവാക്കുക. ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ തന്നെ വീര്യം കുറഞ്ഞ സോപ്പുകൾ ഉപയോ​ഗിക്കണമെന്നാണ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ യൂറോഗൈനക്കോളജി കൺസൾട്ടന്റായ ഡോ. സുസി എൽനെയിൽ പറയുന്നത്. ദിവസവും ചെറുചൂടുവെള്ളത്തിൽ യോനി വൃത്തിയാക്കുന്നത് അണുബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കും. 

മൂന്ന്...

ലെെം​ഗിക ബന്ധത്തിന് ശേഷം യോനി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അണുബാധകൾ വരാനുള്ള സാധ്യത ഏറെയാണ്. അത് പോലെ തന്നെയാണ് ആർത്തവസമയത്ത് നാലു മണിക്കൂർ കൂടുമ്പോഴെങ്കിലും നാപ്കിൻ മാറ്റുക.

നാല്...

ഇളം ചൂടുവെള്ളം ഉപയോഗിച്ചു വജൈന കഴുകുക. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനമാണ്. അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യമാണ്. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോ​ഗിക്കുക. കോട്ടൻ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.

Follow Us:
Download App:
  • android
  • ios