Asianet News MalayalamAsianet News Malayalam

അഞ്ച് മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികളിൽ ഉണ്ടായിരിക്കേണ്ട കഴിവുകൾ

വൈൻലാൻഡ് സോഷ്യൽ മെച്ചുരിറ്റി സ്കെയിൽ എന്ന മനഃശാസ്ത്ര ടെസ്റ്റിനെ ആസ്പദമാക്കിയാണ് ഇനി പറയുന്ന കാര്യങ്ങൾ. ഓരോ പ്രായത്തിലും കുട്ടികളിൽ ഉണ്ടായിരിക്കേണ്ട കഴിവുകൾ വ്യത്യസ്തമാണ്. ഈ കഴിവുകൾ അതാത് പ്രായത്തിൽ ഡെവലപ്പ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കണം. അതിൽ താമസം നേരിടുന്നു എന്ന് കണ്ടാൽ ഒരു സൈക്കോളജിസ്റ്റിനെ കണ്ട് അതിന്റെ ട്രയിനിങ് ആരംഭിക്കേണ്ടതായുണ്ട്. 

understanding the stages of child development rse
Author
First Published Apr 27, 2023, 3:04 PM IST

കുട്ടികളുടെ വളർച്ചയെപ്പറ്റി പൊതുവേ മാതാപിതാക്കൾ ആശങ്കാകുലർ ആകാറുണ്ട്. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ മാതാപിതാക്കൾ എപ്പോഴും ശ്രമിക്കുകയും ചെയ്യും. എന്നാൽ ചില സാഹചര്യങ്ങളിൽ- ഉദാഹരണത്തിന് കുട്ടി ജനിച്ച സമയത്ത് കരയാൻ താമസിക്കുക, പ്രസവത്തോട് അനുബന്ധിച്ചു  എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുക എന്നിവ കുട്ടിയുടെ മുന്നോട്ടുള്ള വളർച്ചയെപ്പറ്റി മാതാപിതാക്കളിൽ ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ചും സ്കൂൾ പഠനം ആരംഭിക്കുമ്പോൾ കുട്ടിക്ക് ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടോ, മറ്റുകുട്ടികളെ അപേക്ഷിച്ച് അല്പം സമയം കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാൻ വേണ്ടിവരുന്നുണ്ടോ ഇങ്ങനെ നിരവധി ടെൻഷൻ മാതാപിതാക്കൾക്ക് ഉണ്ടാകാം. 

വൈൻലാൻഡ് സോഷ്യൽ മെച്ചുരിറ്റി സ്കെയിൽ എന്ന മനഃശാസ്ത്ര ടെസ്റ്റിനെ ആസ്പദമാക്കിയാണ് ഇനി പറയുന്ന കാര്യങ്ങൾ. ഓരോ പ്രായത്തിലും കുട്ടികളിൽ ഉണ്ടായിരിക്കേണ്ട കഴിവുകൾ വ്യത്യസ്തമാണ്. ഈ കഴിവുകൾ അതാത് പ്രായത്തിൽ ഡെവലപ്പ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കണം. അതിൽ താമസം നേരിടുന്നു എന്ന് കണ്ടാൽ ഒരു സൈക്കോളജിസ്റ്റിനെ കണ്ട് അതിന്റെ ട്രയിനിങ് ആരംഭിക്കേണ്ടതായുണ്ട്. 

5 മുതൽ 6 വയസ്സുവരെ 

●    ചെറിയ വാക്കുകൾ എഴുതാൻ കഴിയുക 
●    കത്രിക/ കത്തി  ഉപയോഗിച്ച് കൈ മുറിയാതെ പേപ്പറോ പച്ചക്കറിയോ മുറിക്കാൻ ശ്രമിക്കുക  
●    മറ്റുകുട്ടികളുമായി ചെറിയ ഗയിമുകൾ കളിക്കാൻ കഴിയുക 
●    പൈസ എന്താണെന്നു മനസ്സിലാക്കാൻ/ സൂക്ഷിക്കാൻ  കഴിയുക 
●    സ്കൂളിലേക്കു പോകുന്ന വഴി മനസ്സിലാക്കാൻ കഴിയുക 

'അപ്രതീക്ഷിതമായി ഒരു ദിവസം അവൾ തന്റെ കൂട്ടുകാരുമായി വഴക്കായി, അവൾ അവരോട് ദേഷ്യം കാണിക്കാൻ തുടങ്ങി'

6 മുതൽ 7 വയസ്സുവരെ 

●    ഭക്ഷണം  കറികൾ ചേർത്ത് തനിയെ കഴിക്കാൻ കഴിയുക 
●    പെൻസിൽ നന്നായി ഉപയോഗിക്കാൻ കഴിയുക 
●    ചെറിയ സഹായത്തോടുകൂടി കുളിക്കാൻ കഴിയുക 
●    തനിയെ ഉറങ്ങാനായി പോവുക 

7 മുതൽ 8 വയസ്സുവരെ 

●    രാത്രിയും പകലും തമ്മിൽ വേർതിരിച്ച്  AM/ PM എന്ന വ്യത്യാസം മനസ്സിലാക്കാൻ കഴിയുക 
●    മറ്റുള്ളവരോട് പറയാൻ പാടില്ലാത്തത് എന്ന് മനസ്സിലാക്കിയ കാര്യങ്ങൾ ആരോടും പറയാതെ സൂക്ഷിക്കുക 
●    തനിയെ മുടി ചീകുക 

8 മുതൽ 9 വയസ്സുവരെ 

●    സ്ക്രൂ ഡ്രൈവർ പോലെയുള്ള ടൂളുകൾ ഉപയോഗിക്കാൻ കഴിയുക 
●    വീട്ടിൽ സ്ഥിരമായി ചെയ്യേണ്ട ജോലികൾ മനസ്സിലാക്കി ചെയ്യുക 
●    തനിയെ പുസ്തകം വായിക്കുക 
●    തനിയെ കുളിക്കുക 

ആത്മവിശ്വാസം ഉയർത്താം, ജീവിത വിജയം നേടാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

9 മുതൽ 10 വയസ്സുവരെ 

●    തനിയെ ഭക്ഷണം എടുത്തു കഴിക്കുക 
●    കടയിൽ നിന്നും ചെറിയ സാധനങ്ങൾ വാങ്ങിക്കുക 
●    അടുത്തുള്ള വീടുകളിൽ/ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകാൻ കഴിയുക 
മുകളിൽ പറഞ്ഞ കഴിവുകൾ അതാതു പ്രായത്തിൽ കുട്ടിക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉദാ: 8 വയസ്സുള്ള കുട്ടിക്ക് 5 വയസ്സു വരെയുള്ള കഴിവുകളാണ് ഉള്ളത് എന്ന് മനസ്സിലാക്കിയാൽ കുട്ടിക്ക് ട്രെയിനിങ് ആവശ്യമാണ് എന്നാണ് അതിനർത്ഥം. കുട്ടിക്ക് പ്രായത്തിന് അനുസൃതമായ ബുദ്ധിശക്തി ഉണ്ടോ എന്നുകൂടി മനസ്സിലാക്കാൻ കുറച്ചുകൂടി ഉയർന്ന പരിശോധനകൾ നടത്തേണ്ടതുണ്ടോ എന്നുകൂടി ശ്രദ്ധിക്കാം. 

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ Telephonic consultation available 

 

Follow Us:
Download App:
  • android
  • ios