Asianet News MalayalamAsianet News Malayalam

ആത്മവിശ്വാസം ഉയർത്താം, ജീവിത വിജയം നേടാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മികച്ച വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ പരാജയത്തെ ഭയക്കാതെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ പതിയെ ഭയമുള്ള ഓരോ കാര്യങ്ങളും ചെയ്തു തുടങ്ങുക എന്നതാണ് ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാൻ ചെയ്യേണ്ടത്. 

tips to build more self confidence
Author
First Published Jan 25, 2023, 2:08 PM IST

നല്ല പേഴ്സണാലിറ്റി ഉള്ള ആളുകളായി എല്ലാവരാലും അംഗീകരിക്കപ്പെടുന്ന വ്യക്തികളായി മാറാനാണ് നമ്മൾ
എല്ലാവരും ആഗ്രഹി ക്കുന്നത്. അതിനായി നല്ല ആത്മവിശ്വാസം വളരെ പ്രധാനമാണ്.

ആത്മവിശ്വാസം കൂട്ടാൻ ഇതാ ചില ടിപ്സ്...

1. സ്വയം വിമർശനം അമിതമാകാതെ നോക്കാം

സ്വന്തം സ്വഭാവരീതികളെപ്പറ്റി ചിലപ്പോൾ സ്വയം മനസ്സിലാക്കാതെ പോകുന്ന അവസ്ഥ ചിലരിൽ ഉണ്ടെങ്കിൽ
മറ്റുചിലരിൽ സ്വന്തം കുറവുകളെ പെരുപ്പിച്ചു കണ്ട് സ്വയം കുറ്റപ്പെടുത്തുന്ന രീതി ഉണ്ടാകാം. അത് മറ്റുള്ളവരുമായി
ഇടപെടുന്ന സമയത്തും, പഠനത്തിലും , ജോലിയിലും എല്ലാം ദോഷകരമായി ബാധിക്കുന്നതായി കണ്ടുവരാറുണ്ട്.
സ്വയം വിമർശനം നടത്തുന്നത് ശീലമായി മാറി സമയം നഷ്ടപ്പെടുത്തുന്ന ഒരവസ്ഥ അതുണ്ടാക്കും. സ്വന്തം
കഴി വുകളെ വളർത്തിയെടുക്കാനുള്ള സമയമാണ് ഇതുമൂലം നഷ്ടപ്പെടുക. മറ്റുള്ളവരെ അംഗീകരിക്കുന്നത് പോലെ തന്നെ സ്വയം അംഗീകരിക്കുകയും സ്വയം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് മികച്ച വ്യക്തിത്വം
ഉണ്ടാക്കിയെടുക്കാൻ അനിവാര്യമാണ്.

2. പരാജയത്തെ അമിതഭയം വേണ്ട

മനസ്സിൽ ഒരു പാട് ആശയങ്ങളും അഭിപ്രായങ്ങളും ഒക്കെ ഉണ്ടെ ങ്കിലും അവയെല്ലാം ക ൾക്കുന്നവർ എന്തു
കരുത്തും എന്നു കരുതി മാറി നിൽക്കുന്ന വ്യക്തിയാണോ നിങ്ങൾ? മികച്ച വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ
പരാജയത്തെ ഭയക്കാതെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ പതിയെ ഭയമുള്ള ഓരോ കാര്യങ്ങളും ചെയ്തു
തുടങ്ങുക എന്നതാണ് ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാൻ ചെയ്യേണ്ടത്. ഇതിനു തടസ്സമായി മനസ്സിന്റെ ടെൻഷൻ
പലപ്പോഴും ഉണ്ടാകാറുണ്ട്. ഇവയെ അതിജീവിക്കാൻ മെഡിറ്റേഷൻ, മസ്സിൽ റിലാക്സേഷൻ എന്നിവ
ശീലമാക്കാം .

3. മറ്റുള്ളവരുമായി താരതമ്യം അപകടമാകാതെ നോക്കാം

ഓരോ ചെറിയ കാര്യ ത്തിലും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസത്തെ തകർക്കും . ഈ
ലോകത്തിൽ ഞാൻ ഒഴികെ എല്ലാവരും മിടുക്കരാണ്, സന്തോഷം ഉള്ളവരാണ് എന്നെല്ലാം ചിന്തിച്ചു മനസ്സ്
വിഷമിച്ചു പോകാതെ ശ്രമിക്കണം .

4. സ്വയം കരുതലും സ്നേഹവും നൽകാം...

മറ്റുള്ളവരെ കംഫോർട്ടബി ൽ ആക്കി വയ്ക്കുക പോലെ ത്തന്നെ സ്വ യം സ്നേഹിക്കുകയും കരുതുകയും ചെയ്യേണ്ടത്
അത്യാവശ്യമാണ്. സ്വന്തം ഇഷ്ടങ്ങൾക്കും സമയം മാറ്റിവയ്ക്കണം. ഭക്ഷണം ശരിയായി കഴിക്കുന്നതും, വ്യായാമം
ചെയ്യുന്നതും ഹോബികൾക്കായി സമയം മാറ്റിവെക്കേണ്ടതും എല്ലാം നല്ല മാനസികാരോഗ്യം നിലനിർത്താൻ
അത്യന്താപേക്ഷിതമാണ്.

5. ഭയമുള്ളവയെ ഒഴിക്കേണ്ടതില്ല

ആത്‌മവിശ്വാസ കുറവുള്ളപ്പോൾ ഭയമുള്ളവയെ എല്ലാം ഒഴിവാക്കാനാവും ശ്രമിക്കുക. ഇതോടൊപ്പം തന്നെ എനിക്ക്
മറ്റുള്ളവരെ പ്പോലെ ജീവിതം എളുപ്പമാകുന്നില്ലല്ലോ , എന്നെ കൊണ്ട് ഒന്നും സാധ്യമല്ലല്ലോ എന്നെല്ലാം സ്വയം
പഴിക്കുന്ന അവസ്ഥയും പലരിലും കാണാറുണ്ട്. എന്നാൽ ഭയമുള്ളവയെ ഒഴിവാക്കുന്നതിനു പകരം നേരിടുക
എന്നതാണ് ആത്മവി ശ്വാസം നേടിറ്റെടുക്കാൻ വേണ്ടത് എന്നതാണ് വാസ്തവം. ആത്മവിശ്വാസം നേടാൻ
അതിനായി സ്വയം ഒരുങ്ങുകയാണ് വേണ്ടത്.

6. 'നോ' പറയാൻ ഭയക്കേണ്ടതില്ല

ഇതെനിക്ക് ശരിയാവില്ല എന്ന് ചില കാര്യ ങ്ങളി ൽ ഉത്തമബോധ്യം ഉണ്ടെ ങ്കി ലും ഞാൻ നോ പറഞ്ഞാൽ മറ്റുള്ളവർ എന്തു കരുത്തും അവർ എന്നോടു പിണങ്ങുമോ എനിക്ക് അവരുടെ അംഗീകാരം നഷ്ടപ്പെടുമോ - ഇങ്ങനെ അനവധി പേടികൾ കാരണം നോ പറയാതെ പോകുകയും വല്ലാത്ത മാനസിക സമ്മർദ്ദം ഇതു മൂലം അനുഭവിക്കുകയും ചെയ്യുന്നവർ ഉണ്ട്. നോ പറയുമ്പോൾ ദേഷ്യം കാണിക്കണം എന്നില്ല.

ദേഷ്യം പ്രകടമാക്കാതെയും ധൈര്യമായി നമ്മുടെ അഭിപ്രായങ്ങൾ പറയാനാവും . ഇത് പല ആവർത്തി പറഞ്ഞു നോക്കി പഠിച്ചെടുക്കേണ്ട ഒന്നാണ്. അതിലും തെറ്റ് പറ്റില്ല എന്ന് പറയാനാവില്ല. തെറ്റിൽ നിന്നും ശരി പഠിക്കാം എന്ന മാനസികാവസ്ഥ ചില സമയങ്ങളിൽ നമുക്കാവശ്യമാണ്. ഇത് പറയും പോലെ എളുപ്പമല്ല ചെയ്യാൻ എങ്കിൽപോലും ചില ശ്രമങ്ങൾ നടത്തി
നോക്കേണ്ടത് ആവശ്യമാണ്.

വിഷാദരോഗം (depression), ഉത്കണ്ഠ (anxiety disorder) എന്നീ മാനസികാരോഗ്യ പ്രശ്നങ്ങളിൽ ആത്മവിശ്വാസക്കുറവ് പ്രധാന ലക്ഷണമായി കാണാറുണ്ട്. അതി നാൽ അമിതമായ ആത്മവിശ്വാസക്കുറവ്
അനുഭവപ്പെടുന്നവരെ ചുറ്റുമുള്ളവർ പഴിക്കുക അല്ല പകരം അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ക്ഷമയോടെ അവയെ പരിഹരിക്കാൻ സഹായിക്കുകയാണ് വേണ്ടത്. ആവശ്യമെങ്കിൽ cognitive behaviour therapy, social skills
training എന്നിവ പഠിച്ചെടുക്കാൻ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം . 

കാരണം , ഡിപ്രെഷൻപോലെ യുള്ള മാനസിക പ്രശ്നങ്ങളിൽ ആത്‌മവിശ്വാസം ഇല്ലായ്മ കാരണം ആളുകൾ ഒന്നും ചെയ്യാനാവാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല, ജീവിതം അർദ്ധ ശൂന്യ മാണ് എന്നു പോലും ചിന്തിച്ചു പോവു കയും ആത്മഹത്യ യെ കുറിച്ചുപോലും ചിന്തിക്കാനും സാധ്യതയുണ്ട്. അത്തരം ചിന്തകൾ മനസ്സിലുള്ളവർ പലപ്പോഴും അത്കൂടെയുള്ളവരോട് തുറന്നു പറയണം എന്നുപോലുമില്ല.

പലപ്പോഴും സൈകോളജിസ്റ്റിനെ സമീപിക്കുന്ന ആളുകളുടെ ഒപ്പമുള്ളവർ അത് ഞങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് പറയാറ്. പ്രത്യേ കിച്ച് കൗ മാരക്കാരിലും മറ്റും ആത്മവിശ്വാസം ഇല്ലായ്മയും മരിക്കണം എന്ന ചിന്തയും കൂടി വരുന്നതായി ഇപ്പോൾ കാണാൻ കഴിയുന്നു . ആത്മവിശ്വാസം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അവരെ പറഞ്ഞു മനസ്സിലാക്കേ ണ്ടതും പ്രധാനമാണ്.

എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ചീ ഫ് ക്ലിനിക്കൽ സൈ ക്കോളജിസ്റ്റ്
ബ്രീത്ത് മൈൻഡ് കെയർ
Near TMM Hospital, തി രുവല്ല
For appointments call: 8281933323
Online/ Telephone consultation available

 

Follow Us:
Download App:
  • android
  • ios