Asianet News MalayalamAsianet News Malayalam

വയനാടിനെ രാഹുല്‍ കൈവിടും, അടുത്ത മാസം 2ന് അമേഠിയില്‍ പത്രിക നല്‍കുമെന്ന് ബിജെപി

രാഹുലിന്‍റെ പ്രചാരണത്തിനായി തയ്യാറാണെന്നും,  രാഹുല്‍, മണ്ഡലത്തിലെത്തി രണ്ടാം തിയതി പത്രിക നൽകുമെന്നും അമേഠി യൂത്ത് കോൺ​ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെടുന്ന വീഡിയോ ആണ് അമിത് മാളവ്യ പങ്കുവച്ചിരിക്കുന്നത്. 

bjp it cell chief says that rahul gandhi likely to contest at amethi and hw will leave wayanad
Author
First Published Apr 25, 2024, 9:31 PM IST

ദില്ലി: രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുകയാണെന്ന വാദം ശക്തമാക്കി ബിജെപി. ഇതിനുള്ള തെളിവുമായി ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ. അമേഠി യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍റെ വീഡിയോ സഹിതം എക്സിലാണ് അമിത് മാളവ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

രാഹുലിന്‍റെ പ്രചാരണത്തിനായി തയ്യാറാണെന്നും,  രാഹുല്‍, മണ്ഡലത്തിലെത്തി രണ്ടാം തിയതി പത്രിക നൽകുമെന്നും അമേഠി യൂത്ത് കോൺ​ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെടുന്ന വീഡിയോ ആണ് അമിത് മാളവ്യ പങ്കുവച്ചിരിക്കുന്നത്. 

വയനാട് രാഹുലിന്‍റെ പ്ലാൻ ബി മാത്രമാണെന്നും, അമേഠിയില്‍ വിജയിച്ചാല്‍ വയനാട്ടിലെ ജനങ്ങളെ രാഹുൽ ഉപേക്ഷിക്കുമെന്നും അമിത് മാളവ്യ എക്സില് കുറിച്ചു. കേരളത്തിലെ വോട്ടിം​ഗ് കഴിഞ്ഞാൽ രാഹുൽ അമേഠിയിൽ നാമനിർദേശ പത്രിക നൽകുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

അതേസമയം റായ്ബറേലി- അമേഠി സീറ്റുകളെ ചൊല്ലി കോൺഗ്രസിനകത്ത് ആശയക്കുഴപ്പമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. റായ്ബറേലിയില്‍ മത്സരിക്കാൻ രാഹുലും പ്രിയങ്കയും ഒരുപോലെ താല്‍പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ആശയക്കുഴപ്പമെന്നും സൂചനയുണ്ട്.  അമേഠി സീറ്റിനാകട്ടെ പ്രിയങ്കയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര അവകാശവാദം ഉന്നയിക്കുന്നതായും സൂചനയുണ്ട്. 

Also Read:- തൃശൂരില്‍ വോട്ടിന് പണം?; ബിജെപിക്കെതിരെ വന്ന പരാതിയില്‍ പ്രതികരിച്ച് എല്‍ഡിഎഫും യുഡിഎഫും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios