Asianet News MalayalamAsianet News Malayalam

രണ്ടും കൽപ്പിച്ച് രണ്ട് ദശാബ്ദത്തിന് ശേഷം കപിൽ സിബൽ, സുപ്രിം കോടതി ബാർ അസോസിയേഷൻ അധ്യക്ഷനാകാൻ മത്സരിക്കുന്നു

കപിൽ സിബൽ 1995 മുതൽ 2002 വരെയുള്ള കാലയളവിൽ അദ്ദേഹം മൂന്ന് തവണ തുടർച്ചയായി സുപ്രിം കോടതി ബാർ അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Kapil Sibal to contest for SC Bar association President after two decades
Author
First Published May 8, 2024, 9:50 PM IST

ദില്ലി: സുപ്രിം കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ കപിൽ സിബൽ മത്സരത്തിനിറങ്ങും. കോൺഗ്രസ് നേതാവായ കപിൽ സിബൽ സുപ്രിം കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഈ മാസം 16 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

'ഭയന്ന് പോയോ', മോദിയോട് രാഹുൽ; 'അദാനിയും അംബാനിയും പണം തന്നെങ്കിൽ ഇഡിയേയും സിബിഐയേയും വിട്ട് അന്വേഷണം നടത്തൂ'

രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് കപിൽ സിബൽ സുപ്രിം കോടതി ബാർ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനെത്തുന്നത്. 1995 മുതൽ 2002 വരെയുള്ള കാലയളവിൽ അദ്ദേഹം മൂന്ന് തവണ തുടർച്ചയായി സുപ്രിം കോടതി ബാർ അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിലെ അധ്യക്ഷൻ ആദിഷ് ആഗർവാളിന്‍റെ മോദി അനൂകൂല നിലപാടുകൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതാണ് കപിൽ സിബലിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ച ഘടകമെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios