Asianet News MalayalamAsianet News Malayalam

നരേന്ദ്ര മോദിയേയും വി മുരളീധരനേയും അഭിനന്ദിച്ച് പിണറായി വിജയന്‍

 കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ അദ്ദേഹത്തിന്‍റെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി 

pinarayi vijayan congratulate narendra modi and V Muraleedharan
Author
Trivandrum, First Published May 31, 2019, 6:39 PM IST

തിരുവനന്തപുരം: നരേന്ദ്ര മോദിക്കും  വി മുരളീധരനും മുഖ്യമന്ത്രി  പിണറായി വിജയന്‍റെ അഭിനന്ദനം. വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയേയും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്‍ററി സഹമന്ത്രിയായി നിയമിതനായ വി മുരളീധരനെയും അഭിനന്ദിക്കുന്നു. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ട്. കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ അദ്ദേഹത്തിന്‍റെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

പതിനേഴാം ലോക്‍സഭയിലെ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് വി മുരളീധരന്‍. വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രി സ്ഥാനമാണ് മുരളീധരന് ലഭിച്ചത്. കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്‍റില്‍ എത്തിയത്.ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .

Follow Us:
Download App:
  • android
  • ios