Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ സച്ചിനെ ആകര്‍ഷിച്ച താരങ്ങള്‍; ഇതില്‍ ഒരു മലയാളിയുമുണ്ട്

Rishabh Pant a combination of Yuvraj Singh and Suresh Raina Sachin Tendulkar
Author
Hyderabad, First Published May 22, 2017, 7:40 AM IST

ഹൈദരാബാദ്: ഐപിഎല്‍ പത്താം സീസണില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഏറ്റവും അധികം ആകര്‍ഷിച്ച താരങ്ങള്‍ ആരൊക്കെയാണ്. രണ്ട് ബാറ്റ്സ്മാന്‍മാരും രണ്ട് ബൗളര്‍മാരുമാണ് സച്ചിന്റെ പട്ടികയിലുള്ളത്. ഓരോതാരത്തിന്റെയും കഴിവുകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ തിരഞ്ഞെടുപ്പ്.

ഒന്നാമന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കൗമാര താരം റിഷഭ് പന്ത് ആണ്. റിഷഭിന്റെ ബാറ്റിംഗ് യുവരാജ് സിംഗിന്‍റെയും സുരേഷ് റെയ്നയുടെയും മിശ്രിതമെന്നാണ് സച്ചിന്‍ പറയുന്നത്. ഗുജറാത്ത് ലയണ്‍സിനെതിരെ പന്ത് 43 പന്തില്‍ അടിച്ചെടുത്ത 97 റണ്‍സ് ഐപിഎല്ലില്‍ ഇതുവരെ താന്‍ കണ്ടിട്ടുള്ളതില്‍ മികച്ച ഇന്നിംഗ്സകുകളിലൊന്നാണെന്നും സച്ചിന്‍ പറഞ്ഞു.

റിഷഭ് കഴിഞ്ഞാല്‍ പൂനെ ഓപ്പണര്‍ രാഹുല്‍ ത്രിപാതി ആണ് സച്ചിനെ ആകര്‍ഷിച്ച മറ്റൊരു ബാറ്റ്സ്മാന്‍. ത്രിപാതിയില്‍ മറ്റൊരു സെവാഗിനെ കാണുന്നുണ്ട് സച്ചിന്‍. ഒരു മത്സരത്തില്‍ ത്രിപാതി കളിച്ചൊരു കവര്‍ ഡ്രൈവ് കണ്ടപ്പോള്‍ തനിക്ക് സെവാഗിനെയാണ് ഓര്‍മ വന്നതെന്നും സച്ചിന്‍ പറഞ്ഞു.

ബൗള‍‍ര്‍മാരില്‍ മലയാളി താരം ബേസില്‍ തമ്പിയും ഹൈദരാബാദിന്റെ മുഹമ്മദ് സിറാജുമാണ് സച്ചിനെ ആകര്‍ഷിച്ചത്. ബേസില്‍ ഐപിഎല്‍ പത്താം സീസണിലെ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യോര്‍ക്കറുകള്‍ എറിയാനുള്ള കഴിവാണ് ബേസിലിനെ മറ്റ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കിയത്.

 

Follow Us:
Download App:
  • android
  • ios