Asianet News MalayalamAsianet News Malayalam

ടീമില്‍ നിന്ന് ധോണിയെ വെട്ടി ഗാംഗുലി

Sourav Ganguly picks his fantasy Eleven of IPL 2017
Author
Kolkata, First Published Apr 27, 2017, 1:20 PM IST

പൂനെ: ഇന്ത്യന്‍ ടീമിന്റെയും ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിന്റെയും ക്യാപ്റ്റന്‍ സ്ഥാനം നഷ്‌ടമായ എം എസ് ധോണിയ്‌ക്ക് മറ്റൊരു തിരിച്ചടി കൂടി. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ ധോണിയ്‌ക്ക് ഇടമില്ല. ധോണിക്ക് പകരം ഡല്‍ഹിയുടെ യുവതാരം റിഷഭ് പന്തിനെയാണ് ഗാംഗുലി വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയത്.

ചാമ്പ്യന്‍ താരമാണെങ്കിലും ട്വന്റി -20യില്‍ ധോണിക്ക് മികവ് കുറവാണെന്ന് ഗാംഗുലി പറഞ്ഞു. വിരാട് കോലി, ഗൗതം ഗംഭീര്‍, സ്റ്റീവ് സ്മിത്ത്, എ ബി ഡിവിലിയേഴ്‌സ്, നിതീഷ് റാണ, മനീഷ് പാണ്ഡേ, റിഷഭ് പന്ത്, സുനില്‍ നരൈന്‍, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ക്രിസ് മോറിസ് എന്നിവരാണ് ഗാംഗുലിയുടെ ടീമില്‍ ഇടംപിടിച്ച താരങ്ങള്‍.

ഐപിഎല്ലില്‍ സെഞ്ചുറി അടിച്ച മലയാളി താരം സഞ്ജു സാംസണോ ഹാഷിം അംലയോ ടീമിലില്ല എന്നതും ശ്രദ്ധേയമാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അസാന്നിധ്യവും ശ്രദ്ദേയമാണ്.

Follow Us:
Download App:
  • android
  • ios