Asianet News MalayalamAsianet News Malayalam

ചെന്നൈ ‘കലാക്ഷേത്ര’യിൽ വീണ്ടും അറസ്റ്റ്; ലൈംഗികാതിക്രമ പരാതിയിൽ മലയാളി അധ്യാപകൻ പിടിയിൽ

2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിലാണ് നടപടി. വിദേശത്തുള്ള യുവതി ഓൺലൈൻ വഴിയാണ് ഹൈക്കോടതിക്ക് പരാതി നൽകിയത്

Another arrest at Chennai 'Kalakshetra'; Malayali teacher arrested on sexual assault complaint
Author
First Published Apr 23, 2024, 7:35 PM IST

ചെന്നൈ: ചെന്നൈ: ചെന്നൈ ‘കലാക്ഷേത്ര’യിൽ ലൈംഗിക അതിക്രമപരാതിയിൽ വീണ്ടും മലയാളി അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ആയ ഷീജിത്ത് ‌കൃഷ്ണ (54) ആണ് അറസ്റ്റിൽ ആയത്. 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിലാണ് ചെന്നൈ പൊലീസിന്‍റെ നടപടി. വിദേശത്തുള്ള യുവതി ഓൺലൈൻ വഴി ഹൈക്കോടതിക്ക് പരാതി നൽകിയിരുന്നു.

തുടർന്ന് കോടതി നിർദേശപ്രകാരം അടയാർ വനിത പൊലീസ് സെൽ ആണ് അന്വേഷണം നടത്തിയത്. മറ്റൊരു പൂർവവിദ്യാർതതിനിയും ഇയാക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ വർഷം മലയാളി വിദ്യാർത്ഥികളുടെ പരാതിയിൽ 4 അധ്യാപകരെ സസ്പെൻഡ്‌ ചെയ്തിരുന്നു. കലാക്ഷേത്രയിൽ നിന്ന് മാറിയ ഷീജിത്ത് , ഇപ്പോൾ ചെന്നൈയിൽ സ്വകാര്യ നൃത്തസ്ഥാപനം നടത്തുകയാണ്. 

കഴിഞ്ഞവര്‍ഷം ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ മലയാളി അധ്യാപകനും പീഡന കേസില്‍ അറസ്റ്റിലായിരുന്നു. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. 2023 ഏപ്രിലിലായിരുന്നു ഈ അറസ്റ്റ്. ഈ സംഭവത്തിനുശേഷമാണിപ്പോള്‍ വീണ്ടും സമാനമായ പരാതിയില്‍ കലാക്ഷേത്രയിലെ മറ്റൊരു അധ്യാപകൻ കൂടി അറസ്റ്റിലാകുന്നത്.
കഴിഞ്ഞ വര്‍ഷം ക്യാമ്പസിലെ നാല് അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു. 90ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകര്‍ക്കെതിരെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിരുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അധ്യാപകര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.


മുന്‍ വിദ്യാര്‍ഥിനിയുടെ പീഡന പരാതി; ചെന്നൈ കലാക്ഷേത്രയിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍

 

Follow Us:
Download App:
  • android
  • ios