Asianet News MalayalamAsianet News Malayalam

ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം കേരള വിസി തടഞ്ഞു,പെരുമാറ്റചട്ട ലംഘനമല്ലെന്നും പങ്കെടുക്കുമെന്നും ബ്രിട്ടാസ്

എന്താണ് ജനാധിപത്യം എന്നതിൽ വ്യക്തമായ ധാരണ ഇല്ലാത്തവരാണ് വി സി ആയി ഇരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ്

kerala VC denies permission to John britas speech
Author
First Published Apr 17, 2024, 11:51 AM IST

തിരുവനന്തപുരം:ജോൺ ബ്രിട്ടാസ് എം.പി കേരള സർവകലാശാല ആസ്ഥാനത്ത് നടത്താനിരുന്ന പ്രഭാഷണം വി.സി. തടഞ്ഞു.മാതൃകാ പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി.
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന
പ്രതിമാസ പ്രഭാൽണ പരിപാടിക്കാണ് വിലക്ക്. രാഷ്ട്രീയ അജണ്ട ഉള്ള പരിപാടി അല്ലെന്നു  യൂണിയൻ വിശദീകരിച്ചു.

എന്താണ് ജനാധിപത്യം എന്നതിൽ വ്യക്തമായ ധാരണ ഇല്ലാത്തവരാണ് വി സി ആയി ഇരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.സംവാദം വി സി ആണ് സംഘടിപ്പിക്കേണ്ടത്
ഇങ്ങനെ ഉള്ള ഉത്തരവ് വി സിക്ക് എടുക്കാൻ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു.പരിപാടിയിൽ പോയി പങ്കെടുക്കും.അത്  പെരുമാറ്റചട്ട ലംഘനമല്ല.ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ.ധാർഷ്ട്യവും ദാസ്യ വേലയും ഒരുമിച്ചാൽ ഇങ്ങനെ ഉള്ള ഉത്തരവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

 

Follow Us:
Download App:
  • android
  • ios