Asianet News MalayalamAsianet News Malayalam

ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 3 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; 2 ദിവസം ഈ 11 ജില്ലകളിൽ മഞ്ഞ അലർട്ട്

തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ്, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് രണ്ട് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Slight relief only 3 districts Kerala April 17 high temperature warning for 11 districts weather live updates
Author
First Published Apr 16, 2024, 9:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴയുടെ നേരിയ ആശ്വാസമുണ്ടെങ്കിലും വിവിധ ജില്ലകളിൽ ഇപ്പോഴും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പ് ഏറ്റവും അവസാനമായി നൽകിയ മുന്നറിയിപ്പ് പ്രകാരം നാളെയും വിവിധ ജില്ലകളിൽ കൊടും ചൂടായിരിക്കും അനുഭവപ്പെടുക. കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ മൂന്ന് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. നിലവിൽ ഈ 3 ജില്ലകളിൽ മാത്രമാണ് താപനില മുന്നറിയിപ്പിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടില്ലാത്തത്.

കേരളത്തിലെ പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധിയെത്തുന്നു, ഖർഗെയടക്കം ദേശീയ നേതാക്കളും പിന്നാലെ എത്തും

സംസ്ഥാനത്തെ 11 ജില്ലകളിൽ നിലവിൽ അസഹനീയമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് ഈ 11 ജില്ലകളിലും കൊടും ചൂട് തുടരുമെന്നാണ് വ്യക്തമാകുന്നത്. തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ്, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് രണ്ട് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

മഞ്ഞ അലർട്ട് ഇപ്രകാരം

2024 ഏപ്രിൽ 16 &17 തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 16 &17 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios