Asianet News MalayalamAsianet News Malayalam

കേരളത്തിലെ പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധിയെത്തുന്നു, ഖർഗെയടക്കം ദേശീയ നേതാക്കളും പിന്നാലെ എത്തും

20 ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്കാ​ഗാന്ധി 24 ന് രാഹുൽ​ഗാന്ധി മൽസരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും

Priyanka Gandhi kerala lok sabha election 2024 campaign details
Author
First Published Apr 16, 2024, 7:36 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെ പി സി സി രാഷ്ട്രീയ പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല അറിയിച്ചു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ​ഖർ​ഗേ, എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക.

'ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങളാണ്': രാഹുൽ ഗാന്ധി

20 ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്കാ​ഗാന്ധി 24 ന് രാഹുൽ​ഗാന്ധി മൽസരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21 ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22 ന് രാഹുൽ​ഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios