Asianet News MalayalamAsianet News Malayalam

ഏഴ്​ സൂപ്പർ പഴങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്​ ആരോഗ്യസംരക്ഷണ രഹസ്യങ്ങൾ

7 Super Fruits You Must Eat For Super Health
Author
First Published Dec 11, 2017, 11:18 AM IST

മികച്ച ഭക്ഷണത്തെയും സുഗന്ധവ്യഞ്​ജന​ങ്ങളെയും പരിപ്പു ഇനങ്ങളെയും കുറിച്ച്​ നിങ്ങൾ കേട്ടിട്ടുണ്ടാകും. പഴവർഗങ്ങളിലും ഉണ്ട്​ ഇത്തരം സൂപ്പർ പഴങ്ങൾ. ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്​ടമായവയെയാണ്​ ഇൗ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. അത്തരം പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ​ചെറിയ ശ്രദ്ധ പുലർത്തണം. എല്ലാ പഴങ്ങൾക്കും വിവിധ ഗുണങ്ങൾ ഉണ്ടെങ്കിലും ചില പഴങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾ​പ്പെടുത്തണമെന്നാണ്​ പോഷകാഹാര വിദഗ്​ദർ നിർദേശിക്കുന്നത്​. രോഗസാധ്യതയെ തടയുന്നത്​ കൂടിയാണ്​ ഇവ.  ആ ഏഴ്​ സൂപ്പർ പഴവർഗങ്ങൾ ഇതാ:

1. അത്തിപ്പഴം പ്രമേഹത്തെ നിയന്ത്രിക്കും

അത്തിപ്പഴത്തിലെ ഉയർന്ന പൊട്ടാസ്യത്തി​ന്‍റെ സാന്നിധ്യം രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ നിയന്ത്രിച്ചു നിർത്തും. ഭക്ഷണ ശേഷം രക്​തത്തിൽ വർധിക്കുന്ന പഞ്ചസാരയുടെ അളവിനെ ആഗിരണം ചെയ്​ത്​ ക്രമീകരിച്ചുനിർത്താൻ ഇത്​ സഹായിക്കും. ഉണക്കിയോ അല്ലാതെയോ ഉള്ള അത്തിപ്പഴം ലഭ്യമാണ്​. അവ രണ്ടും നിങ്ങളുടെ ആരോഗ്യത്തിൽ അത്​ഭുതങ്ങൾ വിരിയിക്കും.

7 Super Fruits You Must Eat For Super Health

2. ബ്ലൂബെറി പഴങ്ങൾ മസ്​തിഷ്​ക ആരോഗ്യത്തിന്​

ഇവ മസ്​തിഷ്​ക ആരോഗ്യത്തെ ശക്​തിപ്പെടുത്തുകയും ഒാർമശക്​തി വർധിപ്പിക്കുകയും ചെയ്യും. ബ്ലൂബെറിയിലെ ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങൾ മസ്​തിഷ്​ക പ്രവർത്തനത്തെ ക്രമീകരിക്കുകയും മാനസിക പിരിമുറക്ക വേളകളിൽ മസ്​തിഷ്​കത്തെ സംരക്ഷിക്കുകയും ചെയ്യും. അകായ്​ ബെറി, ക്രാൻബെറി, ഗോജിബെറി പഴങ്ങളും ഇൗ ഇനത്തിൽപെടുന്നവയാണ്​. 

7 Super Fruits You Must Eat For Super Health

3. കിവി പഴം ദഹനത്തെ സഹായിക്കും

സ്വഭാവികമായ ദഹനവഴിയാണ്​ കിവി പഴം. ആക്​ടിനിഡിൻ എന്ന പദാർഥത്തി​ന്‍റെ സാന്നിധ്യമാണ്​ കിവി പഴത്തി​ന്‍റെ ​പ്രത്യേകത. പ്രോട്ടീനുകളെ മറികടന്ന്​ കൂടുതൽ ഫലപ്രദമായി ദഹനത്തെ സഹായിക്കാൻ ഇതിന്​ കഴിയും. ദഹനപ്രശ്​നങ്ങളെ തരണം ചെയ്യാൻ ഇൗ പഴത്തിന്​ കഴിയും. കോപം വരുന്നതിനെ നിയന്ത്രിക്കാനും ഇതുവഴി സാധിക്കും.  

7 Super Fruits You Must Eat For Super Health

4. ബീറ്റ്​റൂട്​ രക്​ത​ത്തെ ശുദ്ധീകരിക്കും

ബീറ്റ്​റൂടിന്​​ സ്വഭാവിക രക്​തശുദ്ധീകരണ ശേഷിയുണ്ട്​. അതോടൊപ്പം രക്​ത വിഷമുക്​തമാക്കാനും കഴിവുണ്ട്​.  അതുവഴി ശരീരത്തി​െൻറ ആന്തരിക സംവിധാനങ്ങളെ സംരക്ഷിക്കാനും കഴിയുന്നു. ന്യൂട്രിയന്‍സിന്‍റെ ഉൗർജസ്രോതസും രക്​തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്​റൂട്​ ജ്യൂസ്​ കുടിക്കുന്നത്​ രക്​തത്തിൽ ചുവന്ന രക്​താണുക്കളുടെ ഉൽപ്പാദനത്തെ സഹായിക്കു​കയും ഇത്​ ശരീരത്തിന്‍റെ ശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നും പഠനങ്ങളുണ്ട്​. 

7 Super Fruits You Must Eat For Super Health

5. ചെറുനാരങ്ങ പ്രതിരോധ ശേഷിക്കും തിളക്കമുള്ള ചർമത്തിനും

വിറ്റാമിൻ സി യുടെ സ്വാഭാവികമായ ഉറവിടംകൂടിയാണ്​ ചെറുനാരങ്ങ. എല്ലാദിവസവും ചെറുനാരങ്ങാ വെള്ളം കുടിക്കുന്നത്​ അത്യുത്തമമാണെന്നാണ്​ പോഷകാഹാര വിദഗ്​ദർ പറയുന്നത്​. വിറ്റാമിൻ സി ജലാംശത്തോടൊപ്പം നിൽക്കുന്ന ന്യൂട്രിയന്‍റ്​ ആണ്​. അതുകൊണ്ട്​ ത​ന്നെ അവ ശരീരത്തിൽ ശേഖരിക്കപ്പെടുകയില്ല. അതിനാൽ അവ ഭക്ഷണത്തിലൂടെ ഇടക്കിടെ നൽകികൊണ്ടിരിക്കണം.

7 Super Fruits You Must Eat For Super Health

6. നോനി പഴം  അമിത രക്​തസമ്മർദത്തെ തടയും

ഇൗ ദക്ഷിണേഷ്യൻ പഴം നിങ്ങളുടെ ഹൃദയാരോഗ്യത്തിന്​ ഫലപ്രദമാണ്​. ആന്‍റി ഒാക്സഡന്‍റുകൾ ശരീരത്തിന്‍റെ അമിതജ്വലനത്തെ പ്രതിരോധിക്കുകയും കൊളസ്​ട്രോൾ നില കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.  എല്ലാദിവസവും രാവിലെ നോനി ജ്യൂസ്​ ആരോഗ്യ വിദഗ്​ദർ നിർദേശിക്കുന്നു.

7 Super Fruits You Must Eat For Super Health
 
7. നെല്ലിക്ക ശരീര പോഷണത്തിന്​

വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക ശരീരപോഷണത്തെ സഹായിക്കുകയും ബാക്​ടീരിയ, വൈറസ്​ ബാധവഴിയുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആയൂർവേദ വിധി പ്രകാരം നെല്ലിക്ക ജ്യൂസ്​ കഴിക്കുന്നത്​ വാതം, കഫം, പിത്തം എന്നീ ദോഷങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ്​. നിങ്ങളുടെ ഉദരത്തെ ശുദ്ധമാക്കുകയും ചർമം, മുടി എന്നിവയെ ആരോഗ്യവത്താക്കുകയും ചെയ്യും. 

7 Super Fruits You Must Eat For Super Health
 

Follow Us:
Download App:
  • android
  • ios