Asianet News MalayalamAsianet News Malayalam

പ്രകൃതിയെ സ്നേഹിക്കൂ, മാനസിക സന്തോഷം കൂട്ടാം

പ്രകൃതിയുമായി ഇഴചേർന്നുള്ള ജീവിതം മനസ്സിന് എപ്പോഴും സന്തോഷവും ഉന്മേഷവും പകരുമെന്ന് പഠനം. പ്രകൃതി ഭം​ഗി നിറഞ്ഞ് നിൽക്കുന്ന സ്ഥലത്ത് അഞ്ച് മിനിറ്റെങ്കിലും ചെലവഴിക്കുന്നത് മാനസിക സന്തോഷം കൂട്ടുമെന്നാണ് ദി ജേണൽ ഓഫ് പോസിറ്റീവ് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

Contact with nature can improve your mood: Study
Author
Trivandrum, First Published Jan 18, 2019, 7:12 PM IST

പച്ചപ്പ് നിറഞ്ഞ പ്രകൃതി എപ്പോഴും സന്തോഷവും ഉന്മേഷവും നൽകാറുണ്ട്. പ്രകൃതിയുമായി ഇഴചേർന്നുള്ള ജീവിതം മനസ്സിന് എപ്പോഴും സന്തോഷവും ഉന്മേഷവും പകരുമെന്ന് പഠനം. പ്രകൃതി ഭം​ഗി നിറഞ്ഞ് നിൽക്കുന്ന സ്ഥലത്ത് അഞ്ച് മിനിറ്റെങ്കിലും ചെലവഴിക്കുന്നത് മാനസിക സന്തോഷം കൂട്ടുമെന്നാണ് ദി ജേണൽ ഓഫ് പോസിറ്റീവ് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

പ്രകൃതിയെ അടുത്തറിഞ്ഞ് ജീവിക്കുകയാണ് വേണ്ടത്. പ്രകൃതിയിൽ നിന്ന് കിട്ടുന്ന പോസ്റ്റീവ് എനർജി കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകുമെന്ന് പഠനത്തിൽ പറയുന്നു. പ്രകൃതിയെ അടുത്തറിഞ്ഞുള്ള ജീവിതം മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. മാനസിക ആരോഗ്യത്തിന് ഇതേറെ ഗുണം ചെയ്യുന്നുണ്ട്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സഹായത്തോടെ രണ്ടു പഠനങ്ങളാണ് നടത്തിയത്. 

ദിവസവും 5 മിനിറ്റെങ്കിലും പ്രകൃതിയെ അടുത്തറിഞ്ഞ് ജീവിക്കുന്നത് മനുഷ്യരെ ഉന്മേഷവാന്മാരാക്കുമെന്നാണ് ആദ്യത്തെ പഠനത്തിൽ പറയുന്നത്. എത്ര സമയം പുറത്ത് ചെലവഴിക്കുന്നതിനെ ആശ്രയിച്ച് മനുഷ്യന്റെ മനോഭാവത്തിലും മാറ്റം വരുന്നതായി രണ്ടാമത്തെ പഠനത്തിൽ പറയുന്നു. ദീർഘ സമയം പുറത്ത് ചെലവഴിക്കുന്നത് മാനസിക സന്തോഷം കൂട്ടും. 

Contact with nature can improve your mood: Study

പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ സമയം ചെലവിടുന്നതും മാനസിക ആരോഗ്യത്തെ കൂട്ടി സന്തോഷമുള്ള ആളായി മാറ്റുമെന്ന് ടൈംമിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രകൃതിയും മാനസിക ആരോഗ്യവും തമ്മിൽ യാതൊരു ബന്ധവും വരുന്നില്ലെന്ന് ബിഎംസി പബ്ലിക്ക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios