Asianet News MalayalamAsianet News Malayalam

സ്ത്രീകൾ പതിവായി തെെര് കഴിച്ചാൽ?

സ്ത്രീകൾ പതിവായി തെെര് കഴിച്ചാലുള്ള ​ഗുണം എന്താണെന്ന് അറിയാമോ. തൈര് കഴിക്കുന്ന സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനം പറയുന്നത്. യു എസിലെ ബോസ്റ്റൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

Could yogurt help lower high blood pressure
Author
Trivandrum, First Published Jan 24, 2019, 10:08 AM IST

രക്തസമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത് . രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു.

ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ സോഡിയം കഴിവതും കുറച്ച് കഴിക്കുക. മറിച്ച് പൊട്ടാസ്യം, കാത്സ്യം എന്നിവ കൂടുതലായുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

സ്ത്രീകൾ പതിവായി തെെര് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പതിവായി തൈര് കഴിക്കുന്ന സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനം പറയുന്നത്. ആഴ്ച്ചയിൽ ഒരു തവണ തൈര് കഴിക്കുന്ന സ്ത്രീകളെക്കാൾ ആഴ്ച്ചയിൽ അഞ്ചോ അതിലധികമോ തവണ കഴിക്കുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാധ്യത 20 ശതമാനം കുറവാണ്. സ്ത്രീകളിൽ നീണ്ട കാലത്തേക്ക് രക്തസമ്മർദ്ദം വരില്ല. 

Could yogurt help lower high blood pressure

ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഡയറി ഉൽപ്പന്നങ്ങൾ പ്രത്യേകിച്ച് തൈര് സഹായിക്കുമെന്ന് യു എസിലെ ബോസ്റ്റൺ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി ജസ്റ്റിൻ ബ്യൂയെൻഡിയ പറയുന്നു. പാലും പാൽക്കട്ടിയും ദിവസവും ഉപയോഗിക്കുന്നത് രക്തസമ്മർദ്ദത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios