Asianet News MalayalamAsianet News Malayalam

മുഖം തിളക്കമുള്ളതാക്കാൻ മൂന്ന് തരം വെള്ളരിക്ക ഫേസ് പാക്കുകൾ

ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക. വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മം എപ്പോഴും  ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും.

cucumber face pack for glow and healthy skin
Author
Trivandrum, First Published Nov 15, 2018, 10:09 AM IST

ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മം എപ്പോഴും  ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും.

ചർമ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വരണ്ട ചർമ്മം, മുഖക്കുരു എന്നിവ മാറാൻ വെള്ളരിക്ക ധാരാളം കഴിക്കുക. മുഖം തിളക്കമുള്ളതാക്കാൻ വെള്ളരിക്കാ നീര് പുരട്ടാം. ഉണങ്ങി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. നിറം വർധിപ്പിക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് വെള്ളരിക്ക.

cucumber face pack for glow and healthy skin

1. ചർമ്മത്തിന്റെ വരൾച്ച മാറ്റാൻ വെള്ളരിക്കാ നീരും അൽപം തൈരും ചേർത്ത് പുരട്ടുക. നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയുക.

2. ഓട്‌സ് പൊടിച്ചതും വെള്ളരിക്കാനീരും നാരങ്ങാനീരും തേനും ചേർത്തു മുഖത്തിട്ടാൽ കുരുക്കൾ അകലുകയും നിറം വർധിക്കുകയും ചെയ്യും.

3.  സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പു മാറാൻ പാലും വെള്ളരിക്കാനീരും ചേർത്തു പുരട്ടുക.

4. കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം മാറാൻ വെള്ളരിക്കാനീര് കണ്ണിനു ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തിൽ മുറിച്ചു കണ്ണിനു ചുറ്റും വയ്‌ക്കുകയോ ചെയ്യാം.

5. മുട്ടയുടെ വെള്ളയും വെള്ളരിക്കാ നീരും നാരങ്ങാനീരും ചേർത്തു മുഖത്തിടുന്നതു ചുളിവുകൾ മാറാൻ സഹായിക്കും.

6. വെള്ളരിക്ക നീരും പയറുപൊടിയും ചന്ദനം പൊടിച്ചതും മൂന്നോ നാലോ തുള്ളി നാരങ്ങാനീരും ചേർത്തു മുഖത്തിടുക. എണ്ണമയമുള്ള ചർമ്മക്കാർക്ക് യോജിച്ച ഫേസ് പാക്കാണിത്. 

cucumber face pack for glow and healthy skin

ചർമ്മം തിളക്കമുള്ളതാക്കാൻ മൂന്ന് തരം വെള്ളരിക്ക ഫേസ് പാക്കുകൾ...

കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്...

 ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ്  തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകുക. 

ക്യാരറ്റ് വെള്ളരിക്ക ഫേസ് പാക്ക്....

ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചർമ്മമുള്ളവർ ദിവസവും ഈ ഫേസ് പാക്ക് പുരട്ടാൻ ശ്രമിക്കുക. 

തക്കാളി വെള്ളരിക്ക ഫേസ് പാക്ക്...

വരണ്ട ചർമ്മം, മുഖക്കുരു എന്നിവ അകറ്റാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് സ്പൂൺ വെള്ളരിക്കയുടെ നീര്, രണ്ട് സ്പൂൺ തക്കാളിയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് മുഖത്തിടുക. ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക. 
 

 


        

Follow Us:
Download App:
  • android
  • ios