Asianet News MalayalamAsianet News Malayalam

ആര്‍‌ത്തവ വേദനയ്ക്ക് ഇഞ്ചിച്ചായ

ginger tea and periods problems
Author
First Published Feb 12, 2018, 7:45 PM IST

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം.  ആര്‍ത്തവദിനങ്ങള്‍  സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ആർത്തവ പ്രശ്​നങ്ങൾ എല്ലാ സ്​ത്രീകളും അനുഭവിക്കുന്നതാണ്​. ആ ദിനങ്ങളിലെ അമിത വേദനയ്ക്ക് പരിഹാരം ഉണ്ട്. 

ginger tea and periods problems

ചൂടുള്ള ഇഞ്ചിച്ചായയിൽ ഒരു തുണി മുക്കി എടുത്ത് അത് അടിവയറ്റിൽ പിടിക്കുക. ഇത്​ വേദന കുറക്കുകയും മസിലുകൾക്ക്​ അയവ്​ നൽകുകയും ​ചെയ്യും. കൂടാതെ തേൻ ചേർത്ത ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്. 

വൈറ്റമിൻ സി, മഗ്​നേഷ്യം, ലവണങ്ങള്‍ എന്നിവയുടെ കലവറയാണ് ഇഞ്ചിച്ചായ. ദൂര യാത്രക്ക്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇഞ്ചിച്ചായ കുടിക്കുന്നത്​ ഒാക്കാനം, ഛർദ്ദി തുടങ്ങി യാത്രക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും 

കൂടാതെ ദഹന പ്രശ്​നങ്ങൾക്ക്​ നല്ല പരിഹാരമാണ്​ ഇഞ്ചിച്ചായ.  പേശീവേദനകൾക്കും സന്ധികളി​ലെ വേദനകൾക്കും​ ഇഞ്ചി നല്ലതാണ്​. ഇഞ്ചിയിലെ ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ മസിലുകളിലെ ഇന്‍ഫ്ലമേഷന്‍ പരിഹരിക്കും

Follow Us:
Download App:
  • android
  • ios