Asianet News MalayalamAsianet News Malayalam

എന്തിന് നോട്ട് നവംബര്‍ 8ന് പിന്‍വലിച്ചു; ഇതാണോ കാരണം..!

modi lucky number 8
Author
New Delhi, First Published Nov 29, 2016, 12:18 PM IST

വളരെ വിവാദപരമായ തീരുമാനമായ 500,1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം എടുത്തത് '8'നെ അടിസ്ഥാനമാക്കിയാണ്. നവംബര്‍ 8നാണ് പ്രധാനമന്ത്രി ഈ വിവാദതീരുമാനം എടുത്തത്, ഇത് 8 മണിക്ക് ശേഷമാണ് പ്രഖ്യാപിച്ചത്. 

1950 സെപ്റ്റംബര്‍ 17 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനിച്ചത്. അതിലും ഒരു സംഖ്യാജ്യോതിഷബന്ധമുണ്ട്, മോദിയുടെ ജനനതീയതിയായ 17ലെ അക്കങ്ങളായ 1ഉം 7ഉം തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന അക്കം '8' ആണ്. കൂടാതെ narendra modi -  എന്ന പേരിലെ ഇംഗീഷ് അക്ഷരങ്ങളുടെ നമ്പറുകള്‍ കൂട്ടിയാല്‍ കിട്ടുന്ന നമ്പര്‍ 62 ആണ്. ഈ നമ്പറുകള്‍ പരസ്പരം കൂട്ടിയാല്‍ കിട്ടുന്നത് 8 ആണ്. 

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട പദ്ധതികളൊക്കെ പ്രഖ്യാപിച്ചിരിക്കുന്നത് 8 എന്ന തീയതിയിലാണ്. പ്രവാസി ഭാരതീയ ദിവസ് ജനുവരി 8 2015ലായിരുന്നു. പ്രധാനമന്ത്രി മുദ്ര യോജന പ്രഖ്യാപിച്ചത് ഏപ്രില്‍ 8 2015 ലായിരുന്നു. ദൂരദര്‍ശന്‍ കിസാന്‍ ചാനല്‍ ലോഞ്ച് ചെയ്തത് 26 മെയ് 26 നായിരുന്നു. ഈ നമ്പറുകള്‍ കൂട്ടിയാല്‍ 8 ആണ് കിട്ടുന്നത്. ഡിജിറ്റല്‍ ഇന്ത്യയും ലോഞ്ച് ചെയ്തത് 26 സെപ്റ്റംബര്‍ 26 2015നായിരുന്നു. ഈ ഉദാഹരണങ്ങള്‍ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗ്യനമ്പറാണ് 8 എന്നാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios