Asianet News MalayalamAsianet News Malayalam

തടി കുറയ്ക്കണമെന്നുണ്ടോ; എങ്കിൽ ഈ ഡയറ്റ് ​​ഗുണം ചെയ്യൂം

തടി കുറയ്ക്കണമെന്ന് ഉദ്ദേശിക്കുന്നുണ്ടോ. ക്യത്യമായ ഡയറ്റ് ചെയ്തില്ലെങ്കിൽ തടി കുറയില്ലെന്നതാണ് സത്യം. ക്യത്യമായ ഡയറ്റിനെ പറ്റി പലർക്കും ഇപ്പോഴും അറിയില്ല. വളരെ പെട്ടെന്ന്‌ തടി കുറയുന്ന ഒരു ഡയറ്റിനെ കുറിച്ചാണ്‌ ഇനി പറയാന്‍ പോകുന്നത്‌. 

Power diet for quick weight loss
Author
Trivandrum, First Published Oct 26, 2018, 12:11 PM IST

മധുര പലഹാരങ്ങള്‍,എണ്ണ പലഹാരങ്ങള്‍ എന്നിവയെല്ലാം കഴിച്ച്‌ അവസാനം തടിവയ്‌ക്കുന്ന അവസ്ഥയാണ്‌ ഇന്ന്‌ പലര്‍ക്കും. തടി കുറയ്‌ക്കാന്‍ പ്രധാനമായി എല്ലാവരും ചെയ്യുന്നത്‌ ഡയറ്റ്‌ തന്നെയാണ്‌. ചിലര്‍ ഡയറ്റ്‌ ചെയ്യാറുണ്ട്‌. പക്ഷേ ക്യത്യമായ ഡയറ്റ്‌ ആയിരിക്കില്ല അവര്‍ ചെയ്യുന്നത്‌. ക്യത്യമായ ഡയറ്റ്‌ ചെയ്‌തില്ലെങ്കില്‍ തടി കുറയ്‌ക്കാന്‍ വളരെ പ്രയാസമായിരിക്കും. വളരെ പെട്ടെന്ന്‌ തടി കുറയുന്ന ഒരു ഡയറ്റിനെ കുറിച്ചാണ്‌ ഇനി പറയാന്‍ പോകുന്നത്‌. 

രാവിലെ ആദ്യം കുടിക്കേണ്ടത്...

രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം കുടിക്കേണ്ടത്‌ ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങ നീരും, ഒരു സ്‌പൂണ്‍ തേനും ചേര്‍ത്ത്‌ കുടിക്കുക. ശരീരത്തിലെ കൊഴുപ്പ്‌ ഇല്ലാതാക്കാനും കൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും ഇത്‌ സഹായിക്കും. 

ക്യത്യം 8 മണിക്ക്‌ പ്രഭാത ഭക്ഷണം...

മുട്ടയുടെ വെള്ള - 2 എണ്ണം
ബ്രഡ്‌ - 2 എണ്ണം

അല്ലെങ്കില്‍

പാല്‍ - 1 കപ്പ്‌ ( പാല്‍പാട മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം)
കോണ്‍ഫ്‌ളക്‌സ്‌/ ഓട്‌സ്‌/- 1 കപ്പ്‌

അല്ലെങ്കില്‍

ഉപ്പ്‌ മാവ്‌ - 1 കപ്പ്‌
ഗോതമ്പ്‌ ബ്രഡ്‌ - 2 എണ്ണം

11 മണിക്ക്‌( വിശപ്പുണ്ടെങ്കില്‍)... 

കട്ടന്‍ കാപ്പിയോ ചായയോ കുടിക്കാം(മധുരമില്ലാതെ) - 1 കപ്പ്‌

ഉച്ചയ്‌ക്ക്‌ 1 മണിക്ക്‌ കഴിക്കുക...

ചോറ്‌ - 1/2 പ്ലേറ്റ്‌
ചപ്പാത്തി - 1 എണ്ണം
സാലഡ്‌ - 1 കപ്പ്‌
തൈര്‌ - 100 ഗ്രാം

വൈകുന്നേരം 4 മണിക്ക്‌...

ഗ്രീന്‍ ടീ (മധുരമില്ലാതെ)- 1 കപ്പ്‌
മാരിയ ലൈറ്റ്‌ ബിസ്‌ക്കറ്റ്‌ - 2 എണ്ണം

രാത്രി 7 മണിക്ക്‌ ഭക്ഷണം കഴിക്കുക...

വെജിറ്റബിള്‍ സൂപ്പ്‌ - 1 കപ്പ്‌/ സാലഡ്‌ - 1 കപ്പ്‌
മുട്ടയുടെ വെള്ള - 3 എണ്ണം

രാത്രി ഉറങ്ങുന്നതിന്‌ അരമണിക്കൂര്‍ മുന്‍പേ 1 കപ്പ്‌ പാല്‍ കുടിക്കുക. ( പാല്‍പാട മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം)

ഡയറ്റ്‌ ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം...

1. രാത്രി ഉറങ്ങുന്നതിന്‌ മൂന്ന്‌ മണിക്കൂര്‍ മുമ്പേ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. രാത്രി അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.

2. തണ്ണുത്ത വെള്ളം കുടിക്കുന്നത്‌ ഒഴിവാക്കുക.

3. ദിവസവും മൂന്ന്‌ ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. 

4. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കാം.

5. എണ്ണ പലഹാരങ്ങള്‍, സ്വീറ്റ്‌സ്‌, പ്രോസസ്‌ഡ്‌ ഫുഡ്‌ എന്നിവ ഒഴിവാക്കുക. 

6. ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിക്കാതിരിക്കരുത്‌. 

7. ഭക്ഷണം കഴിക്കുന്നതിന്റെ ഇടയ്‌ക്ക്‌ വെള്ളം കുടിക്കാതിരിക്കുക. 

Follow Us:
Download App:
  • android
  • ios