Asianet News MalayalamAsianet News Malayalam

മൂന്ന് മാസം മാത്രം ആയുസ്സ് വിധിച്ച 17കാരി  കുഞ്ഞിന് ജന്മം നല്‍കി

pregnant teen given months live gives birth
Author
First Published Jan 15, 2018, 5:47 PM IST

മൂന്ന് മാസം മാത്രം ആയുസ്സ് വിധിച്ച പതിനേഴ്കാരി  കുഞ്ഞിന് ജന്മം നല്‍കി. ഡാന സ്ക്യാട്ടണ്‍ എന്ന 17 കാരിയാണ്  വെറും മൂന്നുമാസത്തെ ആയുസ്സ് മാത്രം ഉണ്ടായിട്ടും കുഞ്ഞിന് ജന്മം നല്‍കിയത്. ഭേദപ്പെടുത്താന്‍ അസാധ്യമെന്ന് വൈദ്യശാസ്ത്രം വിധിയെഴിതിയ ബ്രെയിന്‍ ട്യൂമറായിരുന്നു അവള്‍ക്ക്. ഗര്‍ഭിണിയായി ഏഴാം മാസമായിരുന്നു  ഡാന മരിച്ചു കൊണ്ടിരിക്കുന്നൊരു രോഗിയാണെന്ന് കണ്ടെത്തിയത്. ഈ ട്യൂമര്‍ സ്ഥിരീകരിച്ച 90 ശതമാനം രോഗികളും 18 മാസങ്ങള്‍ക്കുള്ളില്‍ മരിക്കുമെന്നാണ് ഡോക്ടർമാർ നല്‍കിയ മുന്നറിയിപ്പ്. 

pregnant teen given months live gives birth

വളരെ വൈകിയാണ് ഡാനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ അതിജീവനസാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. എങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അതിന്‍റെ ആദ്യ പടിയായിരുന്നു 33 ആഴ്ച ഗര്‍ഭാവസ്ഥയിലുളള ശിശുവിനെ പുറത്തെടുക്കുക. പിന്നെ ഒരുനിമിഷം പോലും ഡോക്ടർമാര്‍ക്ക് കളയാനില്ലായിരുന്നു.

pregnant teen given months live gives birth

അടിയന്തരശസ്ത്രക്രിയയിലൂടെ ജനുവരി നാലിന് അവര്‍ ഡാനയുടെ കുഞ്ഞിനെ പുറത്തെടുത്തു– പൂര്‍ണആരോഗ്യവതിയായൊരു പെണ്‍കുഞ്ഞ് പേര് എറിസ് മേരി. മാസം തികയാതെ പുറത്തെടുത്തതിനാല്‍ കുഞ്ഞിനെ നിയോനേറ്റല്‍ യുണിറ്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആഴ്ചയില്‍ അഞ്ച് വട്ടം വീതം റെഡിയേഷന്‍ തെറപ്പി. ഇതുകൊണ്ട് അവളുടെ ആയുസ്സ് ആറു മാസത്തേക്കെങ്കിലും നീട്ടാന്‍ സാധിക്കുമെന്നാണ് ഡോക്ടർ‍മാര്‍ പ്രതീക്ഷിക്കുന്നത്.

ശ്വസിക്കാനും ആഹാരം കഴിക്കാനുമെല്ലാം ഇപ്പോള്‍ ഡാനയ്ക്ക് പ്രയാസമാണ്. ഇടതുകാലിനും കൈയ്ക്കും നഷ്ടമായ സ്വാധീനം റേഡിയേഷന്‍ ആരംഭിച്ചതോടെ വീണ്ടുകിട്ടി. ലിയോണ്‍, റോബര്‍ട്ട്‌ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ ഏറ്റവും ഇളയവള്‍ ആണ് ഡാന.

Follow Us:
Download App:
  • android
  • ios