Asianet News MalayalamAsianet News Malayalam

അകാലനര അലട്ടുന്നുണ്ടോ? അറിയാം കാരണങ്ങളും ചില പൊടിക്കൈകളും...

അവശ്യ പോഷകങ്ങളുടെ അഭാവം, പ്രത്യേകിച്ച് വിറ്റാമിനുകളുടെ കുറവു മൂലവും അകാലനര ഉണ്ടാകാം. ഇതിനായി വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ്, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

reasons and remedies for premature greying of hair
Author
First Published Dec 19, 2023, 1:04 PM IST

വളരെ ചെറുപ്രായത്തിൽ തന്നെ  തലമുടി നരയ്ക്കുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. സ്ട്രെസും ഉത്കണ്ഠയും മൂലം ചിലരില്‍ അകാലനര ഉണ്ടാകാം. അതുപോലെ അവശ്യ പോഷകങ്ങളുടെ അഭാവം, പ്രത്യേകിച്ച് വിറ്റാമിനുകളുടെ കുറവു മൂലവും അകാലനര ഉണ്ടാകാം. ഇതിനായി വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ്, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

പുകവലി മൂലവും ചിലരില്‍ വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാം. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. അമിത മദ്യപാനം മൂലവും ചിലരില്‍ അകാലനര ഉണ്ടാകാം. അതിനാല്‍ മദ്യപാനവും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഉറക്കക്കുറവ് മൂലവും ചിലരില്‍ അകാലനര ഉണ്ടാകാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.  ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയവയും അകാലനരയ്ക്ക് കാരണമാകും. അതിനാല്‍ പതിവായി വ്യായാമം ചെയ്യാന്‍ ശ്രമിക്കണം. ജനിതകഘടകങ്ങള്‍ മൂലം അകാലനര ഉണ്ടാകാം. അതുപോലെ ഓട്ടോഇമ്മ്യൂണ്‍ ഡിസീസ്, തൈറോയ്ഡ് തകരാര്‍ തുടങ്ങിയവ മൂലവും അകാല നര ഉണ്ടാകാം. 

പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ എങ്ങനെ അകറ്റാം എന്ന് നോക്കാം...

ഒന്ന്...

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്കാ ഓയില്‍ തലമുടിയില്‍ പുരട്ടുന്നത് അകാല നരയെ അകറ്റാന്‍ സഹായിക്കും. 

രണ്ട്...  

പൊടിച്ച കാപ്പി, വെളിച്ചെണ്ണ, മുട്ട എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുടിയില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്... 

രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണയും 10-12 കറിവേപ്പിലയും എടുക്കണം. ആദ്യം എണ്ണ നന്നായി ചൂടാക്കുക. ശേഷം  ഇറക്കിവച്ച എണ്ണയിലേക്ക് കറിവേപ്പിലകള്‍ ഇടുക. തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം. ശേഷം നന്നായി മസാജ് ചെയ്യുക. 45 മിനിറ്റിന് ശേഷം മാത്രം തല കഴുകാം.

നാല്...

ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും. 

അഞ്ച്... 

ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേയ്ക്കുന്നതും നല്ലതാണ്. അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും ഇത് സഹായിക്കും. 

Also read: വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios