Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...

ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ഡയറ്റില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

winter fruits you can consume for weight loss
Author
First Published Dec 19, 2023, 12:22 PM IST

വണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ഡയറ്റില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍  ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങള്‍  പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, വണ്ണം കുറയ്ക്കാനും സഹായിക്കും. കലോറി വളരെ കുറഞ്ഞ ഓറഞ്ചില്‍ ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

സീതപ്പഴമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞ സീതപ്പഴം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

മൂന്ന്... 

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

നാല്... 

പേരയ്ക്ക ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

അഞ്ച്...

തണ്ണിമത്തന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  കലോറി വളരെ കുറഞ്ഞ ഒരു ഫലമാണ് തണ്ണിമത്തന്‍. തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മഞ്ഞുകാലത്ത് തൈര് കഴിക്കാമോ? അറിഞ്ഞിരിക്കേണ്ടത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios