Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് ചായ വിളമ്പിയ ഡോളി ചായ്‍വാല ആരെന്ന് ഇനിയും അറിയില്ലേ?

വീഡിയോ വ്യാപകമായ രീതിയില്‍ ശ്രദ്ധേയമായി. വീഡിയോയില്‍ കാണുന്ന ചായക്കാരനെ കുറിച്ചും ധാരാളം പേര്‍ അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തിന് നേരത്തേ തന്നെ നിരവധി പേര്‍ക്ക് അറിയാവുന്നതാണ്

who is dolly chaiwala seen in bill gates video
Author
First Published Feb 29, 2024, 9:44 PM IST

ഇത് സോഷ്യല്‍ മീഡിയകളുടെ കാലമാണെന്ന് പറയാം. അത്രമാത്രമാണ് നമ്മുടെ നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയ സ്വാധീനം  പുലര്‍ത്തുന്നത്. നമുക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയുമെല്ലാം ഈ സ്വാധീനം വരാം. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരായവര്‍, സോഷ്യല്‍ മീഡിയയെ ആശ്രയിച്ച് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നവര്‍ എന്നിങ്ങനെ സോഷ്യല്‍ മീഡിയ നമ്മുടെയെല്ലാം ജീവിതത്തില്‍ അടുത്ത ഒരു പടിയിലേക്ക് കടന്നുകഴിഞ്ഞിട്ടുള്ളതാണ്. 

ലോകത്തിലെ ഏറ്റവും വിശാലമായ മാര്‍ക്കറ്റ് കൂടിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍. പരസ്യങ്ങളും മാര്‍ക്കറ്റിംഗ് കണ്ടന്‍റുകളുമെല്ലാം ഏറെയും പോകുന്നത് സോഷ്യല്‍ മീഡിയകളിലേക്കാണ്. ഇങ്ങനെയുള്ള ഭീമൻ മാര്‍ക്കറ്റിന്‍റെ ചെറിയൊരു അരിക് പറ്റി കഴിഞ്ഞുപോകുന്ന എത്രയോ ചെറിയ സോഷ്യല്‍ മീഡിയ താരങ്ങളുണ്ട്. നമുക്കിടയില്‍ നിന്ന് തന്നെ നടന്നുകയറി സെലിബ്രിറ്റി പദവി നേടിയെടുത്തവര്‍.

ഇത്തരത്തില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ് ലോകത്തിലെ തന്നെ അതിസമ്പന്നരില്‍ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്സിന് ഒരു വീഡിയോയില്‍ ചായ തയ്യാറാക്കി നല്‍കുന്ന സോഷ്യല്‍ മീഡിയ താരം 'ഡോളി ചായ്‍വാല'. 

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമായ അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ ആനന്ദ് അംബാനിയുടെ വിവാഹത്തിന് പങ്കെടുക്കാനാണ് ബില്‍ ഗേറ്റ്സ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ പ്രകീര്‍ത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയ താരമായ ഡോളി ചായ്‍വാലയെ കൂടെ ചേര്‍ത്തുള്ള വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാം വളരെ വ്യത്യസ്തമായ, കഴിവ് തെളിയിക്കും വിധത്തിലുള്ള കാഴ്ചകളാണ് കാണുക, അത് ഒരു ചായ തയ്യാറാക്കുന്നതില്‍ പോലും കാണാൻ സാധിക്കുമെന്ന അടിക്കുറിപ്പോടെയാണ് ബില്‍ ഗേറ്റ്സ് വീഡിയോ പങ്കുവച്ചത്. 

വീഡിയോ വ്യാപകമായ രീതിയില്‍ ശ്രദ്ധേയമായി. വീഡിയോയില്‍ കാണുന്ന ചായക്കാരനെ കുറിച്ചും ധാരാളം പേര്‍ അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തിന് നേരത്തേ തന്നെ നിരവധി പേര്‍ക്ക് അറിയാവുന്നതാണ്. എങ്കിലും ബില്‍ ഗേറ്റ്സിനൊപ്പം വീഡിയോയില്‍ വന്നതോടെ 'ഡോളി ചായ്‍വാല' രാജ്യത്തിന് പുറത്തും വ്യാപകമായ ശ്രദ്ധ നേടുകയാണ്. 

നാഗ്പൂരില്‍ നിന്നുള്ളൊരു ചായക്കാരൻ തന്നെയാണ് ഡോളി ചായ്‍വാല. വഴിയിരികിലെ ചായക്കടയാണ് ഇദ്ദേഹത്തിന്. ഈ ചായക്കടയില്‍ ചായ തയ്യാറാക്കുന്ന വീഡിയോ ചെയ്തെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരമായതാണ് ഡോളി ചായ്‍വാല. ചായ തയ്യാറാക്കുന്നതിലെ വ്യത്യസ്തതയും ഇദ്ദേഹത്തിന്‍റെ സ്റ്റൈലുമെല്ലാമാണ് ആളുകളെ ആകര്‍ഷിച്ചിട്ടുള്ളത്.  ഇത് ബില്‍ ഗേറ്റ്സിനൊപ്പമുള്ള വീഡിയോയിലും കാണാം. 

ബില്‍ ഗേറ്റ്സിനൊപ്പം വീഡിയോ ചെയ്യുമ്പോള്‍ പക്ഷേ ഡോളി ചായ്‍വാലയ്കക്ക് ഇതാരാണെന്നും എത്ര വലിയ വ്യക്തിത്വമാണെന്നും മനസിലായിരുന്നില്ലത്രേ. പിറ്റേന്ന് പലരും ചോദിച്ചപ്പോഴാണ് ബില്‍ ഗേറ്റ്സിനെ പറ്റി ഇദ്ദേഹം ശരിക്കുമറിയുന്നത്. എന്തായാലും ഇതോടെ ഡോളി ചായ്‍വാലുടെ പ്രശസ്തി ഇനിയുമൊന്ന് കൂടിയിരിക്കുകയാണ്. പലരും ഡോളി ചായ്‍വാലയെ കുറിച്ച് അന്വേഷിക്കുന്നത് ഇപ്പോഴാണ്. 

ഇദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് സുനില്‍ പാട്ടീല്‍ എന്നാണെന്ന് പറയപ്പെടുന്നു. പക്ഷേ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് ചായക്കടയിലെ ജോലിയിലേക്ക് മാറിയതാണ്. അന്നത്തെ കുടുംബസാഹചര്യമാണ് ഇതിന് പ്രേരിപ്പിച്ചത്. പിന്നീട് സൂപ്പര്‍ സ്റ്റാര്‍ രജിനീകാന്തിന്‍റെ സ്റ്റൈലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അങ്ങനെ വീഡിയോ ചെയ്തുതുടങ്ങിയത്. സംഗതി ഹിറ്റായതോടെ ഇതില്‍ നിന്ന് വരുമാനവും കണ്ടെത്തി തുടങ്ങി. 

ബില്‍ ഗേറ്റ്സിനൊപ്പമുള്ള ഡോളി ചായ്‍വാലയുടെ വീഡിയോ...

 

Also Read:- 'നീയൊരു സെക്യൂരിറ്റി ജീവനക്കാരനാണ് മറക്കേണ്ട'; മകളെ വിദേശത്ത് പഠിക്കാനയച്ച് വിജയിച്ച അച്ഛൻ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios