Asianet News MalayalamAsianet News Malayalam

അബദ്ധത്തില്‍ പോലും താക്കോല്‍ മറക്കരുത്; തിരികെയെത്തുമ്പോള്‍ വാഹനം കാണില്ല, സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

അബദ്ധത്തില്‍ പോലും തലസ്ഥാന നഗരിയില്‍ പാര്‍ക്ക് ചെയ്യുന്ന ടുവീലറുകളില്‍ താക്കോല്‍ മറന്നു വക്കരുതെന്ന് വീണ്ടും പട്ടാപ്പകല്‍ മോഷണം. 

cctv visuals of bike theft in broad day light in trivandrum city
Author
Thiruvananthapuram, First Published Oct 31, 2018, 6:42 PM IST

തിരുവനന്തപുരം: അബദ്ധത്തില്‍ പോലും തലസ്ഥാന നഗരിയില്‍ പാര്‍ക്ക് ചെയ്യുന്ന ടുവീലറുകളില്‍ താക്കോല്‍ മറന്നു വക്കരുതെന്ന് വീണ്ടും പട്ടാപ്പകല്‍ മോഷണം. നഗരമധ്യത്തില്‍ നിന്ന് നിന്ന് നടന്ന മോഷണം സിസിടിവിയില്‍ കുടുങ്ങി. തിരുവനന്തപുരം എസ്എസ് കോവിലില്‍ നടന്ന ബൈക്ക് മോഷണമാണ് സിസിടിവിയില്‍ കുടുങ്ങി. ഈ മാസം 25ാം തിയതി നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 

സമീപ കാലത്ത് ഇവിടെ നടക്കുന്ന ബൈക്ക് മോഷണങ്ങളിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ ലഭിച്ചത്. എസ്.എസ് കോവിൽ റോഡിൽ വാഹനം വെച്ച് സമീപത്തെ കടയിലേക്ക്  ഉടമ പോയ തക്കം നോക്കിയാണ് മോഷ്ടാവ് KL 01 BL 8784 ഹോണ്ട ഡിയോ സ്‌കൂട്ടറുമായി കടന്നു കളഞ്ഞത്. ബൈക്കിന് സമീപത്ത് കൂടി നടന്നു പോകാവേയാണ് വാഹനത്തിൽ താക്കോൽ ഇരിക്കുന്നത് മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇത് കണ്ട മോഷ്ടാവ് മൊബൈൽ എടുത്ത് സംസാരിക്കുന്ന പോലെ കാണിച്ച് പരിസരം നിരീക്ഷിച്ചു. 

അല്‍പ നേരത്തിന് ശേഷം ബൈക്ക് സ്റ്റാർട്ട് ആക്കി കടന്നുകളയുകയായിരുന്നു. മുൻപും സമാന സംഭവം നടന്നതായി തമ്പാനൂർ പോലീസ് അറിയിച്ചു. ദൃശ്യത്തിൽ കാണുന്ന ആളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ 0471 2326543 എന്ന നമ്പറിൽ തമ്പാനൂർ പോലീസുമായി ബന്ധപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു. 
 

Follow Us:
Download App:
  • android
  • ios