Asianet News MalayalamAsianet News Malayalam

നഴ്സുമാരില്‍ നിന്ന് ലെവി പിരിച്ചതടക്കമുള്ള തുക വെട്ടിച്ചു; യുഎൻഎയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം

3 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് യുഎൻഎ വൈസ് പ്രസിഡണ്ട് സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകി. നഴ്സുമാരിൽ നിന്നും ലെവി പിരിച്ചതടക്കമുള്ള തുകയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

major financial fraud allegation against nurses association UNA
Author
Thiruvananthapuram, First Published Mar 15, 2019, 4:51 PM IST

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുഎൻഎയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് പരാതി. 3 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് യുഎൻഎ വൈസ് പ്രസിഡണ്ട് സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകി. നഴ്സുമാരിൽ നിന്നും ലെവി പിരിച്ചതടക്കമുള്ള തുകയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.

സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് പണമെടുത്തിട്ടുണ്ടെന്ന് പരാതി വിശദമാക്കുന്നു. സംഘടനാ തീരുമാന പ്രകാരമല്ലാതെ പലര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. കമ്മറ്റി ഭാരവാഹികള്‍ നിരവധി തവണ ഈ വിഷയങ്ങള്‍ ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. സംഘടനയെ മോശമാക്കി ചിത്രീകരിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. 

Follow Us:
Download App:
  • android
  • ios