Asianet News MalayalamAsianet News Malayalam

ബനിയന്‍റെ അടിയിൽ രഹസ്യ അറകളുള്ള 'സ്പെഷ്യൽ ഡ്രസ്', ഊരി പരിശോധിച്ചപ്പോൾ 500ൻെറ നോട്ടുകെട്ടുകൾ, 2 പേർ പിടിയിൽ

കോയമ്പത്തൂരിൽ നിന്നും പട്ടാമ്പിയിലേക്ക് ബസിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. കുഴല്‍ പണം കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു

Two persons arrested in Palakkad with 40 lakhs of  unaccounted money hidden in their bodies
Author
First Published Apr 21, 2024, 11:08 AM IST

പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാൽപ്പത് ലക്ഷം രൂപയുമായി രണ്ടുപേർ പാലക്കാട് പിടിയിൽ. ഇവരില്‍ നിന്നായി 40 ലക്ഷം രൂപ പിടികൂടി.  മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്ക്കർ (30), ചവാൻ സച്ചിൻ (32) എന്നിവരാണ് വാളയാറിലും ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായത് . രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം ധരിച്ച് അതിന് മുകളിലായി ബനിയൻ ധരിച്ചാണ് ഇവര്‍ പണം കടത്തിയിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്.

ബനിയന്‍റെ അടിയിൽ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നും പട്ടാമ്പിയിലേക്ക് ബസിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. കുഴല്‍ പണം കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ആര്‍ക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണ്.

പ്രധാനമന്ത്രിയുടെ ആക്ഷേപം ഏത് ആധികാരിക റിപ്പോർട്ട് വെച്ചാണ്? മോദിക്ക് പിണറായിയുടെ മറുപടി; രാഹുലിനും വിമർശനം


 

Follow Us:
Download App:
  • android
  • ios