Asianet News MalayalamAsianet News Malayalam

എട്ട് പാന്‍റ്സും പത്ത് ഷര്‍ട്ടുകളും ധരിച്ച് വിമാനത്തില്‍ കയറുവാന്‍ വന്നയാള്‍

Man booted from British Airways flight for wearing all his clothes to avoid baggage fee
Author
First Published Jan 17, 2018, 5:11 PM IST

ലണ്ടന്‍: എട്ട് പാന്‍റ്സും പത്ത് ഷര്‍ട്ടുകളും ധരിച്ച് വിമാനത്തില്‍ കയറുവാന്‍ എത്തിയ യുവാവിനെ വിമാന കമ്പനി ഇറക്കിവിട്ടു. ബുധനാഴ്ച ഐസ് ലാന്‍ഡിലെ കെഫ്ളാവിക് എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനം കയറാനെത്തിയ റ്യാന്‍ കാര്‍നെ വില്യംസ് എന്ന യുവാവിനെയാണ് അധികൃതര്‍ തടഞ്ഞത്.

ലഗേജിന് കൂടുതല്‍ ഫീസ് കൊടുക്കുന്നത് ലാഭിക്കാനാണ് ഹവായ് എന്ന് വിളിക്കുന്ന ഇയാള്‍ എട്ട് പാന്‍റ്സും പത്ത് ഷര്‍ട്ടുകളും ധരിച്ച് എത്തിയത്. യാത്രക്കാരനെ ഇറക്കിവിട്ടത് വംശീയ അധിക്ഷേപത്താലാണെന്ന തരത്തില്‍ വാര്‍ത്ത വന്നതോടെ ബ്രിട്ടീഷ് എയര്‍വേസ് സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. യാത്രക്കാര്‍ നടത്തുന്ന ഭീഷണിയും ആരോപണവും നിറഞ്ഞ പെരുമാറ്റങ്ങളെ തങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും അവര്‍ക്ക് നേരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ബ്രിട്ടീഷ് എയര്‍വേസ് വിശദീകരണം നല്‍കുന്നു.

അവസാനം ഐസ്ലാന്‍ഡില്‍ നിന്നും ഒരു നോര്‍വീജിയന്‍ എയര്‍ലൈനില്‍ കയറിയാണ് ഹവായ് ബ്രിട്ടനില്‍ എത്തിയത്. താന്‍ മറ്റ് യാത്രക്കാരെ പോലെ കുറേ നേരം ക്യൂ നിന്നിരുന്നുവെന്നും എന്നാല്‍ അവസാനം ഡെസ്‌കിന് അടുത്തെത്തിയപ്പോള്‍ തനിക്ക് ബോര്‍ഡിങ് പാസ് നിഷേധിക്കുകയായിരുന്നുവെന്നും ഹവായ് ആരോപിക്കുന്നു. 

തന്‍റെ ലഗേജില്‍ അധികമായുള്ള വസ്ത്രങ്ങളെല്ലാം ഇയാള്‍ യാതൊരു മടിയും കൂടാതെ ദേഹത്തില്‍ ധരിക്കുകയായിരുന്നു. തന്നെ ഐസ്ലാന്‍ഡിലെ വിമാനത്താവളത്തില്‍ നിന്നും വിമാനം കയറാന്‍ ബ്രിട്ടീഷ് എയര്‍വേസ് അനുവദിച്ചില്ലെന്നും താന്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങളില്‍ ചിലത് ബാഗില്‍ വയ്ക്കാത്തതാണ് ഇതിന് കാരണമെന്നും തന്നോട് ഇതിലൂടെ വംശീയപരമായ വിവേചനത്തിന് തുല്യമായ രീതിയിലാണ് ബ്രിട്ടീഷ് എയര്‍വേസ് പെരുമാറുന്നതെന്നും ഹവായ് ആരോപിക്കുന്നു.

 ഹവായിയുടെ രൂപഭാവങ്ങളില്‍ ക്യാപ്റ്റനും ഗ്രൗണ്ട് ക്രൂവും കടുത്ത ആശങ്ക രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് യാത്ര നിഷേധിച്ചതെന്നും തുടര്‍ന്ന് ഹവായിക്ക് മുഴുവന്‍ പണവും റീഫണ്ട് ചെയ്തിരുന്നുവെന്നും ഈസിജെറ്റ് വിശദീകരിക്കുന്നു. എന്നാല്‍ യാതൊരു തരത്തിലുമുള്ള വംശീയവിവേചനം കാണിച്ചല്ല ഹവായ്ക്ക് യാത്ര നിഷേധിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് പ്രതികരിച്ചിരിക്കുന്നത്.

Man booted from British Airways flight for wearing all his clothes to avoid baggage fee

Follow Us:
Download App:
  • android
  • ios