Asianet News MalayalamAsianet News Malayalam

വിദേശ യാത്ര നിരക്ക് വിമാന കമ്പനികൾ കുത്തനെ കൂട്ടി

flight fares
Author
New Delhi, First Published Dec 17, 2016, 4:00 AM IST

കോഴിക്കോട്: ക്രിസ്മസ്, പുതുവൽസരം മുൻനിർത്തി വിദേശ രാജ്യങ്ങളിലേക്കുളള നിരക്ക് വിമാന കമ്പനികൾ കുത്തനെ കൂട്ടി. ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നവരുടെ എണ്ണം വർധിച്ചതും ജനുവരിയോടെ തന്നെ യാത്രക്കാർ മടങ്ങുന്നതും മുൻനിർത്തിയാണിത്. 20 മുതൽ ജനുവരി 15 വരെയുളള നിരക്കാണ് യാത്രക്കാർക്ക് ഇരുട്ടിയായത്. വിദേശ വിമാന കമ്പനികൾക്കൊപ്പം നിരക്ക് കുറവുളള ബജറ്റ് എയർലെൻസായ എയർ ഇന്ത്യാ എക്സ്പ്രസ് അടക്കം ടിക്കറ്റ് ഉയർത്തിയത് യാത്രക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. 

കരിപ്പൂരിൽ നിന്ന് ദുബായ്, ഷാർജ, അബൂദാബി മേഖലയിലേക്ക് 5500 മുതൽ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 10,000 മുതൽ 15,000 വരെയാണ് ഉയർത്തിയത്. ഖത്തർ, ദോഹ, ബഹ്റൈൻ, കുവൈത്ത് ഉൾപ്പടെയുളള രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയർത്തിയുണ്ട്. കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള നിരക്ക് 10,000ത്തിൽ നിന്നു എയർ ഇന്ത്യാ എക്സ്പ്രസ് 19000 വരെയാണ് ഉയർത്തിയത്. എന്നാൽ ഇതേ സെക്ടറിൽ മറ്റു വിദേശ വിമാന കമ്പനികൾ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് യാത്രക്കാരും ട്രാവൽ ഏജൻസികളും പറയുന്നു. 

Follow Us:
Download App:
  • android
  • ios